Follow KVARTHA on Google news Follow Us!
ad

അപകടത്തെ തുടര്‍ന്ന് മാരായമുട്ടത്തെ പാറമടകള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കി

അപകടത്തെ തുടര്‍ന്ന് മാരായമുട്ടത്തെ പാറമടകള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കി. നെയ്യാറ്റിന്‍കര മാരാ Kerala, Thiruvananthapuram, Accident, News, Stop, Stop memo to be issued to quarries at Marayamuttom
തിരുവനന്തപുരം: (www.kvartha.com 24.11.2017) അപകടത്തെ തുടര്‍ന്ന് മാരായമുട്ടത്തെ പാറമടകള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കി. നെയ്യാറ്റിന്‍കര മാരായമുട്ടത്ത് വെള്ളിയാഴ്ച രാവിലെയുണ്ടായ ക്വാറി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പ്രദേശത്തെ എല്ലാ പാറമടകള്‍ക്കും സ്‌റ്റോപ്പ് മെമ്മോ നല്‍കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവിറക്കാന്‍ ജില്ലാ കളക്ടര്‍ വാസുകിയോട് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു.


ഇവിടുത്തെ സുരക്ഷാ ക്രമീകരണങ്ങളില്‍ വന്ന വീഴ്ച സംബന്ധിച്ച് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ മാരായിമുട്ടം കുന്നത്തുകാലിലെ കോട്ടപ്പാറയില്‍ അലോഷ്യസ് എന്നയാളുടെ ക്വാറിയിലാണ് പാറയിടിഞ്ഞ് വീണ് അപകടമുണ്ടായത്. ഇതില്‍ രണ്ട് പേര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

അപകടമുണ്ടായ ക്വാറി പഞ്ചായത്തിന്റെയോ മറ്റ് ഏജന്‍സികളുടേയോ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിരുന്നെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ലെന്നും പരാതിയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, Accident, News, Stop, Stop memo to be issued to quarries at Marayamuttom