Follow KVARTHA on Google news Follow Us!
ad

ജനസംഖ്യ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് താമസിക്കണം, മാസത്തിൽ 3 തവണയെങ്കിലും എതിർലിംഗത്തിൽപെട്ട സഹപാഠിയുടെ കൂടെ കിടക്കണമെന്ന് നിർദേശം, ഡേറ്റിംഗിനും ലൈംഗികതക്കും പ്രാധാന്യം നൽകുന്ന കോഴ്സ് വിവാദത്തിൽ

ജനനനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആൺകുട്ടികളും Students at two South Korean universities are being offering courses that make it mandatory for
സിയോള്‍: (www.kvartha.com 22.11.2017) ജനനനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് താമസിക്കണം. ഡേറ്റിംഗിനും ലൈംഗികതക്കും പ്രാധാന്യം നൽകി ദക്ഷിണ കൊറിയയിൽ ആരംഭിച്ച കോഴ്സാണ് വിവാദത്തിൽപെട്ടിരിക്കുന്നത്. സിയോളിലെ ഡോന്‍ഗുക്, ക്യോംഗ് ഹീ എന്നീ യൂണിവേഴ്സിറ്റിയിലാണ് പുതിയ കോഴ്സ് ആരംഭിച്ചിരിക്കുന്നത്.

മാസത്തില്‍ മൂന്ന് തവണയെങ്കിലും വിദ്യാര്‍ത്ഥികള്‍ എതിര്‍ ലിംഗത്തില്‍ പെട്ട സഹപാഠികളുടെ കൂടെ കിടക്കണമെന്നാണ് നിർദേശം.


ജനസംഖ്യയുടെ കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. അതുകൊണ്ട് ഇത്തരത്തില്‍ ഒരു കോഴ്സ് ആരംഭിച്ച്‌ യുവതീ യുവാക്കളെ വിവാഹ ജീവിത്തിലേക്ക് ആകൃഷ്ടരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇത് ആരംഭിച്ചിരിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം പലരും ഇവിടെ വിവാഹം കഴിക്കാന്‍ തയ്യാറാകാറില്ല. ഇതിന് മാറ്റങ്ങള്‍ വരുത്തി പുതിയ തലമുറയെ എങ്കിലും ഇത്തരത്തില്‍ ഒരു കോഴ്സ് ആരംഭിച്ച്‌ സ്നേഹം, ബന്ധം, ലൈംഗികത എന്നിവ പഠിപ്പിക്കാനാണ് കോഴ്സ് ലക്ഷ്യമിടുന്നത്.


കുട്ടികൾക്ക് യഥാർത്ഥ ഇണയെ കണ്ടെത്താൻ അവസരം ഒരുക്കുകയും കുടുംബ ബന്ധത്തെ കുറിച്ചുള്ള പ്രാധ്യാന്യം ബോധ്യപ്പെടുത്തി കൊടുക്കുകയുമാണ് ഈ കോഴ്സ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഡോന്‍ഗുക് സർവകലാശാല പ്രൊഫസർ ജാങ് ജീ സൂക് പറഞ്ഞു.


Summary: Students at two South Korean universities are being offering courses that make it mandatory for them to date their classmates as the country battles to reverse one of the lowest birth rates in the world.