Follow KVARTHA on Google news Follow Us!
ad

സ്വവർഗാനുരാഗത്തെക്കുറിച്ചുള്ള ശ്രീ ശ്രീ രവി ശങ്കറിന്റെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് സുന്ദരി സോനം കപൂർ

സ്വവർഗാനുരാഗത്തെ കുറിച്ചുള്ള ശ്രീ ശ്രീ രവി ശങ്കറിന്റെ പ്രസ്താവനക്കെതിരെ ബോളിവുഡ് സുന്ദരി സോനം കപൂർ Spiritual leader Sri Sri Ravi Shankar recently made a statement at the Jawaharlal Nehru University in Delhi
മുംബൈ: (www.kvartha.com 14.11.2017) സ്വവർഗാനുരാഗത്തെ കുറിച്ചുള്ള ശ്രീ ശ്രീ രവി ശങ്കറിന്റെ പ്രസ്താവനക്കെതിരെ ബോളിവുഡ് സുന്ദരി സോനം കപൂർ. സ്വവർഗാനുരാഗം ഒരു പ്രവണതയാണെന്നും പതിയെ പതിയെ അത് മാറുമെന്നും വ്യക്തമാക്കിയ രവി ശങ്കറിന് ഇത് ജന്മനാ ലഭിക്കുന്നതാണെന്നും സാധാരണമാണെന്നും താരം പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് സോനം രവി ശങ്കറിനെതിരെ പ്രതികരിച്ചത്.

'സ്വവർഗാനുരാഗം ഒരു പ്രവണതയല്ല മറിച്ച് അത് ജന്മനാ ഉണ്ടാകുന്നതാണ്. തീർത്തും സാധാരണ സംഭവം. അത് മാറ്റാൻ കഴിയുമെന്ന് പറയുന്നത് നിരുത്തരവാദപരമാണ്' സോനം കുറിച്ചു.

തന്റെ ലൈംഗിക ആഭിമുഖ്യത്തെ സുഹൃത്തുക്കളും കുടുംബവും കൈകാര്യം ചെയ്യുന്ന രീതിയെ എങ്ങനെ കാണണമെന്നുള്ള ഒരു വിദ്യാർത്ഥിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴായിരുന്നു അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്.


നിങ്ങൾ ഒരു രോഗിയാണെന്നോ അല്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്നോ കരുതുന്നില്ലെങ്കിൽ ആർക്കും നിങ്ങളെ അപമാനിക്കാൻ കഴിയില്ല. അത് പോലെ നിങ്ങൾ മോശക്കാരാണെന്ന് കരുതുകയാണെങ്കിൽ ആർക്കും നിങ്ങളെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുകയുമില്ല. അദ്ദേഹം മറുപടിയായി പറഞ്ഞു. കൂടാതെ സ്വവർഗാനുരാഗം ഒരു പ്രവണതയായെന്നും പതിയെ മാറുമെന്നും പറഞ്ഞ രവി ശങ്കർ അത്തരത്തിലുള്ള ഒരുപാട് പേരെ തനിക്കറിയാമെന്നും വ്യക്തമാക്കി.

Summary: Spiritual leader Sri Sri Ravi Shankar recently made a statement at the Jawaharlal Nehru University in Delhi stating that  a tendency that may change later. Now trust Sonam Kapoor to stay quiet on the matter, right? Well, if the past is in any indication