Follow KVARTHA on Google news Follow Us!
ad

വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ തുളസീധരന്‍ പള്ളിക്കല്‍ നയിക്കുന്ന എസ് ഡി പി ഐ ബഹുജന്‍ മുന്നേറ്റ യാത്രയ്ക്ക് 15ന് ഉപ്പളയില്‍ തുടക്കമാകും

കേരളത്തില്‍ വര്‍ധിച്ചു വരുന്ന വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ എസ് ഡി പി ഐ സംഘടിപ്പിക്കുന്ന ബഹുജന്‍ മുന്നേറ്റ യാത്രയുടെ വടക്കന്‍ മേഖല ഉദ്ഘാടനം നവംബര്‍ 15ന് ബുധനാഴ്ച 3.30 ന് Kasaragod, Kerala, News, SDPI, Press Meet, Inauguration, Bahujan Munnetta Yathra, Thulaseedharan Pallickal
കാസര്‍കോട്: (www.kvartha.com 13.11.2017) കേരളത്തില്‍ വര്‍ധിച്ചു വരുന്ന വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ എസ് ഡി പി ഐ സംഘടിപ്പിക്കുന്ന ബഹുജന്‍ മുന്നേറ്റ യാത്രയുടെ വടക്കന്‍ മേഖല ഉദ്ഘാടനം നവംബര്‍ 15ന് ബുധനാഴ്ച 3.30 ന് ഉപ്പളയില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുമ്പൈ നിര്‍വഹിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കലാണ് ജാഥ നയിക്കുന്നത്

SDPI Yathra to begins on 15th

രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ ജാതീയ വിവേചനങ്ങളും നീതി നിഷേധങ്ങളും ജനാധിപത്യ ഇന്ത്യയെ ദുര്‍ബലപ്പെടുത്തി കൊണ്ടിരിക്കുകയാണ്. സ്ഥാപിത താല്‍പര്യങ്ങളും ഹിഡന്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സാധാരണക്കാരന്റെ പരിമിതമായ അവകാശങ്ങള്‍ പോലും സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നു. ന്യൂനപക്ഷ ദലിത് വിഭാഗങ്ങളുടെ സംരക്ഷകരാണെന്ന സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശവാദം പൊള്ളയാണ്. വോട്ടു രാഷ്ട്രീയം മാത്രം മുന്നില്‍ കണ്ട് വര്‍ഗീയതയെ തരം പോലെ വിമര്‍ശിക്കുകയോ താലോലിക്കുകയോ ചെയ്യുന്ന അവസരവാദ രാഷ്ട്രീയമാണ് കേരളത്തിലെ ഇരു മുന്നണികളും തുടരുന്നത്.

സംഘ്പരിവാരിനെ പ്രീതിപ്പെടുത്തുന്നതിന് പോലും മടിയില്ലാത്ത ഇവര്‍ എസ് ഡി പി ഐ പോലുള്ള നവ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ജനമധ്യത്തില്‍ താറടിക്കാന്‍ കുപ്രചരണങ്ങള്‍ നടത്തുകയും എസ് ഡി പി ഐക്ക് വോട്ടു ചെയ്യുന്നവരുടെ മേല്‍ വര്‍ഗീയതയുടെ ചാപ്പയടിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഇടത്, വലത് രാഷ്ട്രീയ മുന്നണികളുടെ ഈ കാപട്യത്തെയും വര്‍ഗീയ വിഭജന രാഷ്ട്രീയത്തെയും തുറന്നുകാട്ടി മത നിരപേക്ഷത ഊട്ടിയുറപ്പിക്കുകയാണ് ബഹുജന്‍ മുന്നേറ്റ യാത്രയിലൂടെ എസ് ഡി പി ഐ ലക്ഷ്യമിടുന്നത്.

ഉദ്ഘാടന പരിപാടിയില്‍ പാര്‍ട്ടി ദേശീയ സെക്രട്ടറിയേറ്റംഗം അഡ്വ. കെ എം അഷ്‌റഫ് അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍, സെക്രട്ടറി പി കെ ഉസ്മാന്‍, കര്‍ണാടക സംസ്ഥാന സെക്രട്ടറി അല്‍ഫോണ്‍സോ ഫ്രാങ്കോ, കര്‍ണാടക സംസ്ഥാന സമിതിയംഗം ഹനീഫ്ഖാന്‍ കൊടാജെ, കാസര്‍കോട് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് കേരള സംസ്ഥാന ട്രഷറര്‍ കെ പി സുഫീറ തുടങ്ങിയവര്‍ സംബന്ധിക്കും. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ നയിക്കുന്ന വടക്കന്‍ മേഖല യാത്ര കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളിലും സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി നയിക്കുന്ന തെക്കന്‍ മേഖല യാത്ര തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും പര്യടനം നടത്തും. ഇരു യാത്രകളും നവംബര്‍ 24 ന് ആലപ്പുഴയില്‍ സമാപിക്കും.

ജാഥാ ടീം അംഗങ്ങള്‍: കെ കെ അബ്ദുല്‍ ജബ്ബാര്‍, ഇ എസ് ഖാജാ ഹുസൈന്‍, അജ്മല്‍ ഇസ്മാഈല്‍, പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പി കെ ഉസ്മാന്‍, അഡ്വ. കെ എം അഷ്‌റഫ്, യഹ്‌യ തങ്ങള്‍, ജലീല്‍ നീലാമ്പ്ര, വി ടി ഇക്‌റാമുല്‍ ഹഖ്, പി ആര്‍ കൃഷ്ണന്‍കുട്ടി, സി പി എ ലത്വീഫ്.

വാര്‍ത്താസമ്മേളനത്തില്‍ കെ കെ അബ്ദുല്‍ ജബ്ബാര്‍, എന്‍ യു അബ്ദുല്‍ സലാം, ഖാദര്‍ അറഫ, അബ്ദുല്ല എരിയാല്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, SDPI, Press Meet, Inauguration, Bahujan Munnetta Yathra, Thulaseedharan Pallickal.