Follow KVARTHA on Google news Follow Us!
ad

മകന്റെ മുടി വെട്ടിയ മാതാവിനെ കത്രിക ചതിച്ചു, മുടി അല്പം കൂടുതൽ വെട്ടിപ്പോയത് തുല്യതപ്പെടുത്താൻ പിൻഭാഗം കട്ടി കുറച്ചു, പുതിയ ഹെയർ സ്റ്റൈൽ സ്‌കൂൾ നിയമത്തിന് വിരുദ്ധമാണെന്നും അച്ചടക്ക ലംഘനമാണെന്നും ആരോപിച്ചു 12 കാരനെ ക്ലാസിൽ നിന്ന് പുറത്താക്കിയ ശേഷം മുറിയിൽ പൂട്ടിയിട്ടു

ഹെയർ സ്റ്റൈൽ ശരിയില്ലെന്ന് ആരോപിച്ച് The mother of a 12-year-old boy removed from class and put into 'isolation' for a Peaky Blinders-
സ്റ്റോക്ക്‌പോർട്ട് (ഇംഗ്ലണ്ട്) (www.kvartha.com 19.11.2017) ഹെയർ സ്റ്റൈൽ ശരിയല്ലെന്ന് ആരോപിച്ച് 12 കാരനെ ക്ലാസിൽ നിന്ന് പുറത്താക്കി മുറിയിൽ പൂട്ടിയിട്ടു. ഇംഗ്ലണ്ടിലെ സ്റ്റോക്ക്‌പോർട്ട് സ്വദേശിയായ ജെയിംസ് ഹെയിൽസ് ആണ് മാർപ്പിൽ ഹാൾ സ്‌കൂൾ അധികൃതരുടെ പീഡനത്തിനിരയായത്. ബുധനാഴ്ചയാണ് സംഭവം.

ചൊവ്വാഴ്ച മകന്റെ മുടി മുറിക്കുന്നതിനിടയിൽ കത്രികയുടെ പിടി പൊട്ടുകയും അത് കാരണം മുടി അല്പം കൂടുതൽ വെട്ടി പോകുകയുമായിരുന്നുവെന്ന് ഹെയിൽസിന്റെ മാതാവ് ഹെലൻ ജെയിംസ് (39) പറഞ്ഞു. കൂടുതൽ വെട്ടിപോയ മുടി തുല്യതപ്പെടുത്തുന്നതിന് വേണ്ടി പിന് ഭാഗം കൂടുതൽ വെട്ടുകയായിരുന്നുവെന്നും എന്നാൽ ഇത് സ്‌കൂൾ അധികൃതർ കേട്ടതായി ഭാവിച്ചില്ലെന്നും ഹെലൻ ആരോപിച്ചു. സ്ട്രോക്ക് രോഗിയായ തന്റെ അവസ്ഥ അറിയാമായിരുന്നിട്ടും ഫോൺ എടുക്കാനോ പറയാനുള്ളത് കേൾക്കാനോ അധികൃതർ തയാറായില്ലെന്ന് ഹെലൻ കുറ്റപ്പെടുത്തി.

പൂട്ടിയിട്ട ഷോക്കിനെ തുടർന്ന് മകൻ തല കറങ്ങി വീണെന്നും അന്ന് രാത്രി ഉറങ്ങിയില്ലെന്നും പിതാവ് വ്യക്തമാക്കി.


വളരെ മികച്ച നിലവാരം പുലർത്തുന്ന സ്‌കൂളാണ് മാർപ്പിൽ ഹാൾ സ്‌കൂളെന്നും അവിടെ വിദ്യാർത്ഥികളുടെ വേഷത്തിനും രൂപത്തിനും വരെ പ്രത്യേക നിയമങ്ങളുണ്ടെന്നും സ്‌കൂളിലെ ജീവനക്കാരൻ പറഞ്ഞു.

Summary: The mother of a 12-year-old boy removed from class and put into 'isolation' for a Peaky Blinders-style haircut has hit out at school authorities.Helen James, who is recovering from a stroke, said her son James Hiles' 'shaved back and sides' was a result of an accident with some clippers.