Follow KVARTHA on Google news Follow Us!
ad

സൗദി അറേബ്യയിൽ അടുത്ത വർഷം മുതൽ സന്ദർശന വിസ അനുവദിക്കുമെന്ന് മന്ത്രാലയം

സൗദി അറേബ്യയിൽ അടുത്ത വർഷം മുതൽ സന്ദർശന Saudi Arabia aims to start issuing tourist visas to foreigners next year
റിയാദ്: (www.kvartha.com 24.11.2017) സൗദി അറേബ്യയിൽ അടുത്ത വർഷം മുതൽ സന്ദർശന വിസ അനുവദിക്കുമെന്ന് സൗദി മന്ത്രാലയം അറിയിച്ചു. പുതിയ തീരുമാനത്തിലൂടെ രാജ്യത്തിന്റെ വരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഈ രാജ്യത്തിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുകയും ഇവിടുത്തെ സംസ്കാരം അനുഭവിക്കുകയും അറിയുകയും ചെയ്യുന്നവരാണ് യഥാർഥത്തിൽ ഈ രാജ്യത്തിന്റെ മഹത്വമെന്ന് മുഹമ്മദ് ബിൻ സൽമാൻ അറിയിച്ചു. സി എൻ എൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2018 ൽ ഓൺലൈൻ വഴി സന്ദർശന വിസ അനുവദിക്കുന്നതിനുള്ള അവസരം ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


എണ്ണ കയറ്റുമതിയെ ആശ്രയിച്ചുള്ള തന്റെ രാജ്യത്തിനു കയറ്റുമതിക്കായി പുതിയ വ്യവസായങ്ങൾ വികസിപ്പിക്കുമെന്നും സാമൂഹിക നിയന്ത്രണങ്ങളെ കർശനമാക്കിക്കൊണ്ടുള്ള നടപടികളിൽ അയവ് വരുത്തുമെന്നും അദ്ദേഹം തീരുമാനിച്ചു. സ്ത്രീകൾക്ക് ഡ്രൈവിങ് അനുവദിക്കുന്നതടക്കമുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Summary: Saudi Arabia aims to start issuing tourist visas to foreigners next year, a senior Saudi official told CNN, as the government seeks to open up the conservative kingdom and find new sources of revenue to diversify its economy.