Follow KVARTHA on Google news Follow Us!
ad

'ശ്രീശാന്ത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരും'

ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി നിയമപോരാട്ടം തുടരുന്ന ശ്രീശാന്തിന് പിന്തുണയുമായി Sports, National, News, IPL, BCCI, Sreesanth, High court, Supreme court.
മുംബൈ: (www.kvartha.com 13.11.2017) ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരും. മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി ഉടക്കിനില്‍ക്കുന്ന ശ്രീശാന്തിന് പിന്തുണയുമായി രംഗത്തെത്തിയത്. നല്ല കഴിവുള്ള പേസറാണ് ശ്രീശാന്തെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും ആത്മവിശ്വാസം നഷ്ടപ്പെടുത്തരുതെന്നും അസ്ഹര്‍ വ്യക്തമാക്കി.

ദുബൈയിലെ ഒരു റേഡിയോ അഭിമുഖത്തിലാണ് അസ്ഹറുദ്ദീന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മികച്ച പേസര്‍മാരിലാരാളാണ് ശ്രീശാന്ത്. ടീം ഇന്ത്യയിലേക്കുളള പ്രവേശനവാതില്‍ അദ്ദേഹത്തിന് മുന്നില്‍ അടഞ്ഞിട്ടില്ല, ക്ഷമയോടെ കാത്തിരിക്കണം. ആത്മവിശ്വാസം നഷ്ടപ്പെടുത്തരുതെന്നും അസ്ഹര്‍ പറഞ്ഞു.

Sports, National, News, IPL, BCCI, Sreesanth, High court, Supreme court, S Sreesanth will comeback: mohammed Azharuddin.

2013ലെ ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ടാണ് ശ്രീശാന്ത് കുരിക്കിലാകുന്നത്. ഹൈക്കോടതി വരെ എത്തിയ കേസ് ഒടുവില്‍ ബിസിസിഐയുടെ ഹര്‍ജി പരിഗണിച്ച് വിലക്ക് തുടരുകയായിരുന്നു. അതേ സമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശ്രീശാന്ത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, National, News, IPL, BCCI, Sreesanth, High court, Supreme court,  S Sreesanth will comeback: mohammed Azharuddin.