Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ ആര്‍ എസ് എസ് നേതാവിന് വെട്ടേറ്റു

കണ്ണൂര്‍ പാനൂരില്‍ ആര്‍ എസ് എസ് നേതാവിന് വെട്ടേറ്റു. ആര്‍ എസ് എസ് എലാങ്കോട് മണ്ഡല്‍ കാര്യവാഹ് പാലക്കൂലിലെ സുജീഷിനാണ് (28) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുജീഷിനെ Kannur, Stabbed, RSS, Injured, Hospital, Kerala, News, CPM, Attack, Sujeesh
തലശ്ശേരി: (www.kvartha.com 13.11.2017) കണ്ണൂര്‍ പാനൂരില്‍ ആര്‍ എസ് എസ് നേതാവിന് വെട്ടേറ്റു. ആര്‍ എസ് എസ് എലാങ്കോട് മണ്ഡല്‍ കാര്യവാഹ് പാലക്കൂലിലെ സുജീഷിനാണ് (28) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുജീഷിനെ പാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തലശ്ശേരിയിലേക്ക് മാറ്റി.


പാലക്കൂലില്‍ വെച്ചാണ് സുജീഷിന് നേരെ ആക്രമണമുണ്ടായത്. തലശ്ശേരിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കിഴക്കേ പാലയാട് അഷിത്തിനെ (23) ഒരുസംഘം ആക്രമിച്ചു. രാത്രി ഒമ്പത് മണിയോടെ ബ്രണ്ണന്‍ കോളജിന് സമീപത്തുവെച്ചാണ് അക്രമം നടന്നത്. പരിക്കേറ്റ അഷിത്തിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സി പി എം പ്രവര്‍ത്തകരാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്ന് ആര്‍ എസ് എസ് - ബി ജെ പി കേന്ദ്രങ്ങള്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Stabbed, RSS, Injured, Hospital, Kerala, News, CPM, Attack, Sujeesh.