Follow KVARTHA on Google news Follow Us!
ad

അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തിട്ടും ഒഴിയാന്‍ കൂട്ടാക്കാതെ സിംബാവെ പ്രസിഡന്റ്; ഒടുവില്‍ പ്രസിഡന്റ് മുന്നോട്ട് വെച്ച ആവശ്യങ്ങളെല്ലാം അംഗീകരിച്ച് പട്ടാളം

അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തിട്ടും പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ കൂട്ടാക്കാതിരുന്നതോടെ പ്രസിഡന്റിന്റെ ആവശ്യങ്ങളെല്ലാം അംഗീകരിWorld, News, Military, Army, Robert Mugabe reportedly accepts exit deal as uncertainty swirls around Zimbabwe presidency
ഹരാരെ: (www.kvartha.com 20.11.2017) അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തിട്ടും പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ കൂട്ടാക്കാതിരുന്നതോടെ പ്രസിഡന്റിന്റെ ആവശ്യങ്ങളെല്ലാം അംഗീകരിച്ച് പട്ടാളം. സിംബാവെയിലാണ് സംഭവം. രാജിവച്ചൊഴിയാന്‍ മുഗാബെയ്ക്ക് 24 മണിക്കൂര്‍ സൈന്യവും പാര്‍ട്ടിയും നല്‍കിയിരുന്നെങ്കിലും സ്ഥാനം ഒഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച ഇംപീച്ച്‌മെന്റ് നടപടികള്‍ തുടങ്ങുമെന്നും വ്യക്തമാക്കിയിരുന്നു.


ഇതിനിടെയാണ് പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ സ്ഥാനമൊഴിയാന്‍ തയ്യാറായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സ്ഥാനമൊഴിയണമെങ്കില്‍ തനിക്കും ഭാര്യയ്ക്കും പരിപൂര്‍ണ്ണമായ പരിരക്ഷ, സ്വകാര്യ സ്വത്തുകള്‍ വിട്ടുതരില്ല തുടങ്ങി നിരവധി ആവശ്യങ്ങളാണ് മുഗാബെ മുന്നോട്ടുവച്ചിരിക്കുന്നത്. ഇവയില്‍ ഏറെയും സൈന്യം അംഗീകരിച്ചതായാണ് സൂചന.

കഴിഞ്ഞയാഴ്ചയാണ് പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തത്. എന്നാല്‍ രാജിവയ്ക്കാന്‍ ഇതുവരെ മുഗാബെ തയ്യാറായിരുന്നില്ല. സ്വന്തം പാര്‍ട്ടിയായ സാനു പിഎഫ് കൂടി കൈവിട്ടതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മുഗാബെ തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ രാജിക്കത്ത് പാര്‍ലമെന്റ് സ്പീക്കര്‍ക്ക് അയക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

മുപ്പത്തിയേഴ് വര്‍ഷം നീണ്ട ഏകാധിപത്യ ഭരണത്തിനൊടുവിലാണ് 93 കാരനായ മുഗാബെ പുറത്തേക്ക് പോകുന്നത്. ഭരണത്തിലും പാര്‍ട്ടിയിലും സ്ഥാനമുറപ്പിക്കാന്‍ ഭാര്യ ഗ്രേസും കൂട്ടാളികളും നീക്കം നടത്തിയതോടെയാണ് സൈന്യം അധികാരം പിടിച്ചെടുരത്തത്.

Keywords: World, News, Military, Army, Robert Mugabe reportedly accepts exit deal as uncertainty swirls around Zimbabwe presidency