Follow KVARTHA on Google news Follow Us!
ad

കവര്‍ച്ചാ ക്വട്ടേഷന്‍; കൊടി സുനിയെ 30ന് വിയ്യൂര്‍ ജയിലില്‍ ചോദ്യം ചെയ്യും

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കൊടി സുനി ജയിലില്‍ നിന്ന് കവര്‍ച്ച ആസൂത്രണംNews, Kozhikode, Kerala, Police, CPM, Viyyur Jail, Case, BJP, Gold, DRI,
കോഴിക്കോട്: (www.kvartha.com 25/11/2017) ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കൊടി സുനി ജയിലില്‍ നിന്ന് കവര്‍ച്ച ആസൂത്രണം ചെയ്തതായുള്ള കേസില്‍ 30ന് പൊലീസ് സുനിയെ ചോദ്യം ചെയ്യും. സംഭവത്തില്‍ കണ്ണികളായ സി പി എം പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ഗൂഢ നീക്കം നടക്കുന്നതായും ആരോപണമുണ്ട്.

കവര്‍ന്ന സ്വര്‍ണം അഞ്ചു മാസമായിട്ടും കണ്ടെത്താതിരുന്നതും ഏറെ ദുരൂഹത ഉണര്‍ത്തിയ കേസായിട്ടും അന്വേഷണം എസ് ഐയുടെ പരിധിയില്‍ ഒതുക്കിയതും അട്ടിമറി സൂചനകളായാണ് വിലയിരുത്തുന്നത്. തൊണ്ടിമുതലായ സ്വര്‍ണം കണ്ടെടുത്താല്‍ കേസ് ഡി ആര്‍ ഐയ്ക്ക് കൈമാറേണ്ടി വരുമെന്നതിനാല്‍ അന്വേഷണവും ചോദ്യം ചെയ്യലുമെല്ലാം പ്രഹസനമാക്കാന്‍ തന്ത്രപരമായ ഇടപെടലുകള്‍ നടക്കുന്നതായാണ് വിവരം.

News, Kozhikode, Kerala, Police, CPM, Viyyur Jail, Case, BJP, Gold, DRI, Robbery quotation; Kodi Suni will be questioned in Viyoor jail on 30


2017 ജൂലായ് 16ന് കോഴിക്കോട് മോഡേണ്‍ ബസാറിനടുത്ത് നിന്നാണ് കാര്‍ യാത്രക്കാരനെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ച്ച ചെയ്തത്. കുപ്രസിദ്ധ കുറ്റവാളി പൊക്കുന്ന് ബൊട്ടാണിക്കല്‍ ഗാര്‍ഡനിനടുത്ത രഞ്ജിത്ത് എന്ന കാക്ക രഞ്ജിത്ത് (34) നിയോഗിച്ച സംഘം നല്ലളം മദ്രസയ്ക്കടുത്ത് വെച്ച് ചൊക്ലി സ്വദേശിയ ഇസ്മായിലിന്റെ കാര്‍ ആക്രമിച്ച് സ്വര്‍ണ്ണവും പണവും കവരുകയായിരുന്നു.

നല്ലളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിധിയില്‍ നിന്ന് പ്രതികളില്‍ ഒരാളെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട വിവരം അറിയുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുനിയാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ കേസ് തന്നെ വഴിത്തിരിവിലെത്തുകയായിരുന്നു.

കൊടി സുനിയെ ജയിലിലെത്തി ചോദ്യം ചെയ്യുക മാത്രമാണ് നിലവില്‍ സി ഐയെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം. ആഭ്യന്തര വകുപ്പിലും സി പി എമ്മിലും വലിയ സ്വാധീനമുള്ള കൊടി സുനിയില്‍ നിന്ന് അനുകൂലമായ മൊഴി രേഖപ്പെടുത്താമെന്ന പ്രതീക്ഷയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കില്ലത്രെ.

സ്വര്‍ണം കണ്ടെടുത്താല്‍ കേസ് ഡി ആര്‍ ഐയ്ക്ക് കൈമാറേണ്ടി വരുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി അന്വേഷിച്ചാല്‍ സി പി എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരിലേക്ക് മുന നീളുമെന്നും സി പി എം കേന്ദ്രങ്ങള്‍ ഭയക്കുന്നു. കൊടി സുനിയും കേസില്‍ അറസ്റ്റിലായ കാക്ക രഞ്ജിത്തും തമ്മില്‍ ഫോണിലൂടെ 300-ലധികം തവണ ബന്ധപ്പെട്ടിട്ടുണ്ടെന്ന് സി ഡി ആര്‍ പരിശോധനയില്‍ പോലീസ് കണ്ടെത്തിയിരുന്നു.

ഏപ്രില്‍ മുതല്‍ ജൂലായ് 16 വരെയുള്ള കോള്‍രേഖകളില്‍ നിന്നുമാണ് ഇവര്‍ തമ്മില്‍ നിരന്തരം ഫോണ്‍വഴി ബന്ധപ്പെട്ടതായി വ്യക്തമായത്. ഇവര്‍ വിളിച്ചതാകട്ടെ കണ്ണൂരിലെ പ്രമുഖ സി പി എം നേതാവിനെയും അടുത്തകാലത്ത് ബി ജെ പി വിട്ട് സി പി എമ്മില്‍ ചേക്കേറിയ നേതാവിനെയുമാണെന്നും പറയുന്നു. അതുകൊണ്ടുതന്നെ അന്വേഷണം സംസ്ഥാന നേതാക്കളിലേക്കെത്തുന്നത് തടയാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കമെന്നും സൂചനകളുണ്ട്.

തട്ടിയെടുത്ത സ്വര്‍ണമടങ്ങിയ ബാഗ് ഗുരുവായൂരിലെത്തി സംഘം രഞ്ജിത്തിനു കൈമാറിയിരുന്നു.

ഈ സ്വര്‍ണം 80 ലക്ഷത്തിന് കൊല്ലം സ്വദേശി രാജേഷ് ഖന്നയ്ക്ക് വിറ്റു. ഈ സ്വര്‍ണത്തെകുറിച്ച് പിന്നീടൊരുവിവരവുമില്ല. സംഭവം നടന്നിട്ട് മാസങ്ങളായിട്ടും സ്വര്‍ണം കണ്ടെത്താന്‍ കഴിയാത്തതിനു പിന്നില്‍ കൊടിസുനിയുടെ രാഷ്ട്രീയ ബന്ധങ്ങളാണെന്നാണ് പറയുന്നത്. കള്ളക്കടത്ത് സ്വര്‍ണം ലഭിച്ചാല്‍ മാത്രമേ ഡി ആര്‍ ഐയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. മൂന്നര കിലോ സ്വര്‍ണമാണ് കണ്ടെത്താനുള്ളത്. പ്രതികളില്‍ നാലുപേരെ പിടികൂടിയിട്ടും സ്വര്‍ണം കണ്ടെത്താനാകാത്തത് പോലീസിന്റെ ഗുരുതര വീഴ്ചയായി വിലയിരുത്തുന്നു.

കേസ് മരവിപ്പിച്ച് നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്രയും വലിയ കേസായിട്ടുപോലും എസ് ഐയെ അന്വേഷണ ചുമതല എല്‍പ്പിച്ചത്. സംഭവം വിവാദമായതോടെയാണ് കൊടി സുനിയെ ചോദ്യം ചെയ്യാനുള്ള ചുമതല ചെറുവണ്ണൂര്‍ സി ഐയ്ക്ക് കൈമാറിയത്. വിവാദം തണുപ്പിക്കാന്‍ അന്വേഷണസംഘം 30-ന് മുന്‍പ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി സുനിയെ ചോദ്യം ചെയ്യും. അതേസമയം കാക്ക രഞ്ജിത്ത് കണ്ണൂര്‍ മേഖലയില്‍ വയല്‍ നികത്തലിന് ക്വട്ടേഷന്‍ ഏറ്റെടുക്കുന്നയാളാണെന്നും സി പി എം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും നിയമപാലകര്‍ക്കിടയില്‍ സംസാരമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Police, CPM, Viyyur Jail, Case, BJP, Gold, DRI, Robbery quotation; Kodi Suni will be questioned in Viyoor jail on 30