Follow KVARTHA on Google news Follow Us!
ad

പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

മുഖ്യമന്ത്രി പിണറായി വിജയനെ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിKochi, Politics, News, Report, Cabinet, Complaint, CPI, Resignation, Ministers, Kerala, Criticism,
കൊച്ചി: (www.kvartha.com 20.11.2017) മുഖ്യമന്ത്രി പിണറായി വിജയനെ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള യൂണിയന്‍ മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്.ശശികുമാറാണ് ക്വോ വാറന്റോ ഹര്‍ജി നല്‍കിയത്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി . തനിക്കെതിരായ കലക്ടറുടെ റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.

തോമസ് ചാണ്ടിയുടെ ഹര്‍ജിയും സി.പി.ഐയുടെ നാല് മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചതും ഇതിന് തെളിവാണെന്ന് ഹര്‍ജിയില്‍ പറയുന്നു. മുഖ്യമന്ത്രിക്ക് മന്ത്രിമാരെ വിശ്വാസമില്ലാതായെന്നും മന്ത്രിമാര്‍ക്ക് തിരിച്ചും അങ്ങനെയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

Remove Pinarayi from the post of Kerala CM: a petition in Kerala HC, Kochi, Politics, News, Report, Cabinet, Complaint, CPI, Resignation, Ministers, Kerala, Criticism

കായല്‍ കൈയേറ്റവും പുറമ്പോക്ക് ഭൂമി കൈയേറ്റവും സംബന്ധിച്ച് ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി മന്ത്രിസഭയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.

മന്ത്രിക്കു സ്വന്തം സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ വിശ്വാസമില്ലെന്നാണെങ്കില്‍, ഇതുതന്നെ അയോഗ്യതയ്ക്കു പറ്റിയ കാരണമാണ്. മന്ത്രിക്കു സ്വന്തം മന്ത്രിസഭയെ കുറ്റപ്പെടുത്താനാകുമോ? കേട്ടുകേള്‍വിയില്ലാത്ത കാര്യമാണത്. സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കിയ ചരിത്രം ഈ കോടതിയിലോ ഇന്ത്യയിലെ ഏതെങ്കിലും കോടതിയിലോ ഇല്ലെന്നും കോടതി പറഞ്ഞിരുന്നു.

Also Read:
മന്ത്രി ഇ. ചന്ദ്രശേഖരന്‍ പങ്കെടുത്ത സര്‍ക്കാര്‍ പരിപാടി എം പിയും എം എല്‍ എമാരുമടക്കം സിപിഎമ്മിന്റെ മുഴുവന്‍ ജനപ്രതിനിധികളും ബഹിഷ്‌കരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Remove Pinarayi from the post of Kerala CM: a petition in Kerala HC, Kochi, Politics, News, Report, Cabinet, Complaint, CPI, Resignation, Ministers, Kerala, Criticism.