Follow KVARTHA on Google news Follow Us!
ad

വിവാഹവേദിക്ക് സമീപം സ്ത്രീകളെ ആകര്‍ഷിക്കാന്‍ യുവാക്കളുടെ ബൈക്ക് അഭ്യാസം; അതിരു കടന്നപ്പോള്‍ പോലീസ് തടഞ്ഞു

വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിനു സമീപത്തു സ്ത്രീകളെ ആകര്‍ഷിക്കാന്‍ ബൈക്കില്‍ അപകടകരമായ വിധത്തില്‍ Kottayam, Kerala, News, Police, Case, Natives, Police case against youth.
കടുത്തുരുത്തി: (www.kvartha.com 13.11.2017)  വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിനു സമീപത്തു സ്ത്രീകളെ ആകര്‍ഷിക്കാന്‍ ബൈക്കില്‍ അപകടകരമായ വിധത്തില്‍ അഭ്യാസ പ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചയോടെ വെള്ളൂര്‍ പോലീസ് സ്‌റ്റേഷനു സമീപത്തെ ഓഡിറ്റോറിയത്തിനു മുന്‍പിലാണു സംഭവം.

രാമപുരം സ്വദേശി ഡിവൈന്‍ ജോസഫ് (24), ഉഴവൂര്‍ സ്വദേശി വിഷ്ണു (24) എന്നിവരാണ് പിടിയിലായത്. ഇവരുടെ സുഹൃത്തിന്റെ ബന്ധുവിന്റെ വിവാഹത്തിനിടെയാണ് അഭ്യാസപ്രകടനമെന്ന് പോലീസ് പറഞ്ഞു. സൈലന്‍സര്‍ ഊരി മാറ്റിയ ബൈക്കുമായെത്തിയ ഇവര്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മുന്നില്‍ വെച്ച് റോഡിലൂടെ വന്‍ ശബ്ദത്തോടെ അതിവേഗത്തില്‍ ബൈക്ക് ഓടിച്ച് പ്രകടനം നടത്തുകയായിരുന്നു. ഇവരുടെ പ്രകടനം കണ്ട് ഭയന്ന് പലരും റോഡില്‍ നിന്ന് ഓടി രക്ഷപ്പെട്ടു.

                                                                                                                   Representational image

പിന്നീട് നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എ എസ് ഐ മാധവന്‍, സീനിയര്‍ സിപിഒ അനില്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ പ്രതികള്‍ പോലീസിനോട് തട്ടിക്കയറി. തുടര്‍ന്ന് നാട്ടുകാര്‍ അക്രമാസക്തരാകുമെന്ന ഭയത്താല്‍ പോലീസിനൊപ്പം സ്‌റ്റേഷനിലേക്കു പോയി. പൊതുസ്ഥലത്തു ശല്യമുണ്ടാക്കിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, News, Police, Case, Natives,  Police case against youth.