Follow KVARTHA on Google news Follow Us!
ad

സാങ്കേതിക തകരാർ: സ്‌പൈസ് ജെറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കി

സാങ്കേതിക തകരാറിനെ തുടർന്ന് സ്‌പൈസ് A SpiceJet flight with over 50 passengers on-board to Jabalpur from Hyderabad made an emergency
ഹൈദരാബാദ്: (wwww.kvartha.com 25.11.2017) സാങ്കേതിക തകരാറിനെ തുടർന്ന് സ്‌പൈസ് ജെറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കി. ഹൈദരാബാദിൽ നിന്നും ജബൽപൂരിലേക്ക് പോകുകയായിരുന്ന വിമാനമാണ് നിലത്തിറക്കിയത്. 50 ഓളം യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് എയർലൈൻസ് അധികൃതർ വ്യക്തമാക്കി.

തകരാർ മനസ്സിലാക്കിയ പൈലറ്റ് വിമാനം നാഗ്പൂർ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. അതേസമയം യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ വിമാനത്തിന്റെ സമയം വ്യക്തമാക്കാൻ കഴിയില്ലെന്നും അധികൃതർ പറഞ്ഞു.



തകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ വിവരമറിയിക്കുകയും എ ടി സിയുടെ നിർദേശപ്രകാരം നാഗ്പൂരിലേക്ക് തിരിച്ചു വിടുകയുമായിരുന്നു.

Summary: A SpiceJet flight with over 50 passengers on-board to Jabalpur from Hyderabad made an emergency landing in Nagpur this afternoon following a technical snag. All the passengers and the crew were deplaned safely, the airline said