Follow KVARTHA on Google news Follow Us!
ad

പെന്‍ഷന്‍ പ്രായം 62 ആയി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് പി ജി ഹൗസ് സര്‍ജന്‍ന്മാരുടെ സമരം; എന്നാല്‍ , രോഗികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല, ഇങ്ങനെ വേണം സമരം

രോഗികളെ വലയ്ക്കാതെ പ്രതിഷേധം സംഘടിപ്പിച്ചു കോട്ടയം മെഡിക്കല്‍ കോളജിലെ പിജി ഹൗസ് സര്‍ജന്‍മാരും News, Kerala, Medical College, Students, Principal, Patient, Doctor, Strike,
ഗാന്ധിനഗര്‍:(www.kvartha.com 25/11/2017) രോഗികളെ വലയ്ക്കാതെ പ്രതിഷേധം സംഘടിപ്പിച്ചു കോട്ടയം മെഡിക്കല്‍ കോളജിലെ പിജി ഹൗസ് സര്‍ജന്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചു ഒപി ബഹിഷ്‌കരണം നടത്താതെ പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്കു മാര്‍ച്ച് നടത്തിയാണു കോട്ടയം മെഡിക്കല്‍ കോളജിലെ പിജി ഹൗസ് സര്‍ജന്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും പ്രതിഷേധിച്ചത്.

രോഗികളുടെ ബുദ്ധിമുട്ടു പരിഗണിച്ചാണു ഇവര്‍ ഒപി ബഹിഷ്‌ക്കരണം വേണ്ടെന്നുവച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെയാണു കോട്ടയം മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്കു മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് നടത്തിയ കുറച്ചു സമയത്തു മാത്രമാണു രോഗികള്‍ക്കു ബുദ്ധിമുട്ടു അനുഭവപ്പെട്ടത്. മറിച്ചു ഒപി ബഹിഷ്‌ക്കരണം നടത്തിയിരുന്നെങ്കില്‍ രോഗികള്‍ക്കു വലിയ ബുദ്ധിമുട്ടു അനുഭവപ്പെടുമായിരുന്നു.



പെന്‍ഷന്‍ പ്രായം 60ല്‍ നിന്നും 62 ആയി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണു സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ആശുപത്രികളിലും പിജി ഹൗസ് സര്‍ജന്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും ഇന്നു ഒപി ബഹിഷ്‌കരണം നടത്താന്‍ തീരുമാനിച്ചിരുന്നത്. 2009ല്‍ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയിരുന്നു. തുടര്‍ന്നു പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കരുതെന്നു കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുന്നതു വഴി നിലവില്‍ സര്‍വീസിലുള്ളവരുടെ പ്രമോഷന്‍ സാധ്യതകള്‍ തടസപ്പെടുകയും മെഡിക്കല്‍ പഠനം കഴിഞ്ഞിറങ്ങുന്നവരുടെ അവസരം നഷ്ടപ്പെടുകയും ചെയ്യും. ഇതു കണക്കിലെടുത്താണു പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കരുതെന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ മേഖലയിലുള്ള സര്‍വീസ് സംഘടനകളോടു പോലും ആലോചിക്കാതെ സര്‍ക്കാര്‍ തിടുക്കത്തില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതു എന്തിനാണെന്നു തങ്ങള്‍ക്കു മനസിലാകുന്നില്ലെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്.

എന്നാല്‍ അധ്യാപകരുടെ കുറവു മൂലം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കോളജുകള്‍ക്കുള്ള അംഗീകാരം നഷ്ടപ്പെടുമെന്ന ആശങ്ക മൂലമാണു പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതെന്നാണു സര്‍ക്കാര്‍ നല്കുന്ന വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Medical College, Students, Principal, Patient, Doctor, Strike, PG house PG house surgeons against pension age hike