Follow KVARTHA on Google news Follow Us!
ad

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍ ജനുവരി അഞ്ചു വരെ വിളിച്ച് കൂട്ടുന്നതിന് ശുപാര്‍ശ ചെയ്യാന്‍ പാലമെന്ററി കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി New Delhi, News, National, Parliament,
ന്യൂഡല്‍ഹി: (www.kvartha.com 24.11.2017) പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍ ജനുവരി അഞ്ചു വരെ വിളിച്ച് കൂട്ടുന്നതിന് ശുപാര്‍ശ ചെയ്യാന്‍ പാലമെന്ററി കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി തീരുമാനിച്ചു. 22 ദിവസത്തെ സമ്മേളനത്തില്‍ 14 ദിവസത്തെ സിറ്റിംഗ് ആയിരിക്കും ഉണ്ടാവുകയെന്ന് സമിതിയോഗത്തിന് ശേഷം പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത്കുമാര്‍ ന്യൂഡല്‍ഹിയില്‍ അറിയിച്ചു. ശീതകാല സമ്മേളനത്തിന്റെ നിയമ നിര്‍മാണ കാര്യപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിംഗ് അധ്യക്ഷത വഹിച്ചു.



സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് സമ്മേളന തീയതികള്‍ നിശ്ചയിക്കുന്നത് ഇതാദ്യമല്ലെന്ന് അനന്ത്കുമാര്‍ ചൂണ്ടിക്കാട്ടി. മുന്‍പും വ്യത്യസ്ഥ ഗവണ്‍മെന്റുകള്‍ വിവിധ വേളകളില്‍ ഇതേ സമ്പ്രദായം പിന്‍തുടര്‍ന്നിട്ടുണ്ട്. സുപ്രധാന ബില്ലുകളില്‍ ഫലപ്രദവും ക്രിയാത്മകവുമായ ചര്‍ച്ചകള്‍ നടക്കാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്താന്‍ അനന്ത്കുമാര്‍ അഭ്യര്‍ത്ഥിച്ചു.

മുത്തലാഖ്, പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ എന്നീ രണ്ട് സുപ്രധാന വിഷയങ്ങളില്‍ പാര്‍ലമെന്റ് നിയമ നിര്‍മാണം നടത്തണമെന്നത് രാജ്യത്തിലെ ജനങ്ങളുടെ ശക്തമായ ആഗ്രഹമാണെന്നും അതിനോട് പ്രതികരിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ചോദ്യത്തിന് ഉത്തരമായി അനന്ത്കുമാര്‍ പറഞ്ഞു.

ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ശീതകാല സമ്മേളനത്തില്‍ കൊണ്ടുവരുന്ന ബില്ലുകള്‍:
1.2017 ലെ ചരക്ക്‌സേവന നികുതി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ട പരിഹാരം) ഓര്‍ഡിനന്‍സ് (2017 സെപ്റ്റംബര്‍ രണ്ടിന് പുറപ്പെടുവിച്ചത്).
2.2017 ലെ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക് റപ്റ്റ്‌സികോഡ് (ഭേദഗതി) ഓര്‍ഡിനന്‍സ്
3.2017 ലെ ഇന്ത്യന്‍ വന (ഭേദഗതി) ഓര്‍ഡിനന്‍സ്

ഉപധനാഭ്യര്‍ത്ഥനകളെകുറിച്ചുള്ള ചര്‍ച്ചയും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, News, National, Parliament,