Follow KVARTHA on Google news Follow Us!
ad

വിവാദങ്ങള്‍ക്കിടെ പത്മാവതിക്ക് ഇംഗ്ലണ്ടില്‍ പ്രദര്‍ശനാനുമതി

രജപുത്ര വികാരം വ്രണപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന വിവാദ ചിത്രം പത്മാവതിക്ക് ഇംഗ്ലNew Delhi, News, Released, Director, Cinema, Entertainment, Controversy, National,
ന്യൂഡല്‍ഹി: (www.kvartha.com 23.11.2017) രജപുത്ര വികാരം വ്രണപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന വിവാദ ചിത്രം പത്മാവതിക്ക് ഇംഗ്ലണ്ടില്‍ റിലീസ് ചെയ്യാന്‍ അനുമതി. ബ്രിട്ടീഷ് ഫിലിം ക്ലാസിഫിക്കേഷന്‍ ബോര്‍ഡ് (ബി.ബി.എഫ്.സി) ആണ് സിനിമ റിലീസ് ചെയ്യാനുള്ള അനുമതി നല്‍കിയത്.

എന്നാല്‍ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ച ശേഷമേ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച തീരുമാനത്തിലെത്തൂ എന്നാണ് നിര്‍മാതാക്കളുടെ നിലപാട്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ സിനിമയുടെ റിലീസ് അടുത്ത വര്‍ഷത്തേക്ക് മാറ്റി വയ്ക്കാന്‍ സാധ്യതയുണ്ടെന്ന് നിര്‍മാതാക്കളായ വിയാകോം 18 സൂചിപ്പിക്കുകയുണ്ടായി.

Padmavati Cleared for Release in UK, Producers Will Not Go Ahead Now, New Delhi, News, Released, Director, Cinema, Entertainment, Controversy, National.

അതേസമയം അപേക്ഷ ലഭിച്ചാലുടന്‍ ഒരു ചിത്രത്തിനും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി അറിയിച്ചു. മാത്രമല്ല താന്‍ ഇതുവരെ സിനിമ കണ്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പത്മാവതി രജപുത്ര രാജ്ഞി റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ്. റാണി പത്മിനിയോട് ഖില്‍ജി രാജവംശത്തിലെ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ദീപികയാണ് റാണി പത്മിനിയായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. രണ്‍വീര്‍ സിംഗാണ് അലാവുദ്ദീന്‍ ഖില്‍ജി. റാണി പത്മിനിയുടെ ഭര്‍ത്താവ് രത്തന്‍ സിംഗിന്റെ വേഷത്തില്‍ ഷാഹിദ് കപൂര്‍ എത്തുന്നു.

നേരത്തെ ചിത്രത്തിലെ നായിക ദീപികയുടെയും സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടേയും തലയെടുക്കുന്നവര്‍ക്ക് 10 കോടി രൂപ ഇനാം നല്‍കുമെന്ന് ഒരു ബി.ജെ.പി നേതാവ് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം വിവാദമായതോടെ നേതാവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി എടുത്തിരുന്നു.

വിവാദം രൂക്ഷമായതോടെ റിലീസിന് മുന്‍പേ മധ്യപ്രദേശ് സര്‍ക്കാര്‍ സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ചരിത്രം വളച്ചൊടിക്കുന്ന സിനിമ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സിനിമയ്ക്ക് നിരോധനം ഏര്‍പെടുത്തിയത്. നേരത്തെ, യുപി, രാജസ്ഥാന്‍ സര്‍ക്കാരുകളും പത്മാവതിക്കെതിരെ നിലപാടെടുത്തിരുന്നു.

അതിനിടെ പത്മാവതി വിവാദത്തില്‍ ബി.ജെ.പിയെ പരോക്ഷമായി വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രംഗത്തെത്തിയിരുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെയുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഗൂഢാലോചനയാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു മമതയുടെ ആരോപണം.

Also Read:

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എസ് ടി യു നേതാവ് മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Padmavati Cleared for Release in UK, Producers Will Not Go Ahead Now, New Delhi, News, Released, Director, Cinema, Entertainment, Controversy, National.