Follow KVARTHA on Google news Follow Us!
ad

ഉച്ച ഭക്ഷണത്തിന് ശേഷം സുഹൃത്തുക്കളായ 4 പെൺകുട്ടികളെ ക്ലാസിൽ നിന്നും കാണാതായി, വീട്ടുകാരും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ 80 അടി താഴ്ചയുള്ള കിണറിന് സമീപം ബാഗുകളും സൈക്കിളുകളും കണ്ടെത്തി, ഫയർഫോഴ്‌സും പോലീസും കിണറ്റിൽ നടത്തിയ തിരച്ചിലിൽ 3 പേരുടെ മൃതദേഹം കണ്ടെടുത്തു, ഒരാൾക്കായി തിരച്ചിൽ തുടരുന്നു, 16 കാരികളുടെ മരണം ആത്മഹത്യയെന്ന് സൂചന

തമിഴ്നാട്ടിലെ വെല്ലൂരില്‍ വിദ്യാര്‍ഥിനികളുടെ A large-scale fire and rescue operation and a police investigation was launched
ചെന്നൈ:  (wwww.kvartha.com 25.11.2017) തമിഴ്നാട്ടിലെ വെല്ലൂരില്‍ വിദ്യാര്‍ഥിനികളുടെ കൂട്ട മരണം ആത്മഹത്യയെന്ന് സൂചന. അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനികളും രാമപുരം സ്വദേശികളുമായ രേവതി (16), ശങ്കരി (16), ദീപ (16), മോനിഷ (16) എന്നിവരാണ്​ മരിച്ചത്​. മോശം പഠനനിലവാരം മൂലം മാതാപിതാക്കളെ കൂട്ടിക്കൊണ്ടുവരാന്‍ നാലുപേരോടും അധ്യാപിക ആവശ്യ​പ്പെട്ടിരുന്നെന്നും ഇതിന്റെ പേരിൽ വഴക്കു പറഞ്ഞിരുന്നതായും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.

സംഭവ ദിവസം ഉച്ച ഭക്ഷണത്തിന് ശേഷം നാല് പേരും ക്ലാസിൽ പോയിരുന്നില്ല. തുടർന്ന് വീട്ടിലും എത്താതിരുന്ന ഇവരെ അന്വേഷിച്ച് നാട്ടുകാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് സ്‌കൂളിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ 80 അടി താഴ്‌ചയുള്ള കിണറിനടുത്ത് ബാഗും സൈക്കിളുകളും കണ്ടത്. ഉടൻ തന്നെ പോലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. പോലീസ് കിണറ്റിൽ നടത്തിയ തിരച്ചിലിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മോനിഷക്കായി തിരച്ചിൽ തുടരുകയാണ്.


അധ്യാപിക വഴക്കു പറഞ്ഞിരുന്നതായും അതിനെ തുടർന്ന് മകൾ ദുഖിതയായായിരുന്നുവെന്നും മോനിഷയുടെ പിതാവ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ സ്‌പെഷൽ സംഘത്തെ നിയോഗിച്ചതായി എസ് പി പലവൻ അറിയിച്ചു.

Summary: A large-scale fire and rescue operation and a police investigation was launched at the Ramapuram village near Arakkonam on Friday evening after the bodies of four school girls were found in a 80-ft-deep well there. The preliminary word was that the children took their own lives, allegedly due to castigation.