Follow KVARTHA on Google news Follow Us!
ad

കാമുകിയെ വധിച്ച കേസ്: പാരാലിമ്പിക്‌സ് താരം ഓസ്‌കാര്‍ പിസ്‌റ്റോറിയസിന്റെ ശിക്ഷ ഇരട്ടിയിലധികമാക്കി

കാമുകിയെ വെടിവച്ചു കൊന്ന കേസില്‍ പാരാലിമ്പിക്‌സ് താരം ഓസ്‌കാര്‍ പിസ്‌റ്റോറിയസിന്റെ ശിക്ഷ ഇരട്ടിയിലധികമാക്കി ഉയര്‍ത്തി. ദക്ഷിണാഫ്രിക്കന്‍ സുപ്രീം കോടതിയാണ് ഓസ്‌കാര്‍ പിസ്‌World, Sports, Love, Murder, South Africa, Oscar Pistorius murder sentence increased from six to 13 years
ജോഹന്നാസ്ബര്‍ഗ്: (www.kvartha.com 24.11.2017) കാമുകിയെ വെടിവച്ചു കൊന്ന കേസില്‍ പാരാലിമ്പിക്‌സ് താരം ഓസ്‌കാര്‍ പിസ്‌റ്റോറിയസിന്റെ ശിക്ഷ ഇരട്ടിയിലധികമാക്കി ഉയര്‍ത്തി. ദക്ഷിണാഫ്രിക്കന്‍ സുപ്രീം കോടതിയാണ് ഓസ്‌കാര്‍ പിസ്‌റ്റോറിയസിന്റെ തടവുശിക്ഷ ആറു വര്‍ഷത്തില്‍ നിന്ന് 13 വര്‍ഷവും അഞ്ചു മാസവുമായി ഉയര്‍ത്തി ഉത്തരവിട്ടത്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പിസ്‌റ്റോറിയസിനെ കുറ്റക്കാരനായി കണ്ടെത്തിയത്. എന്നാല്‍ ശിക്ഷ കുറഞ്ഞുപോയെന്ന് കാണിച്ച് സര്‍ക്കാര്‍ ആണ് അപ്പീല്‍ നല്‍കിയത്. ആറു വര്‍ഷം തടവുശിക്ഷ 'ഭീകരമായ ദയ' എന്നാണ് സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. 2013ലെ വാലന്റൈസ് ദിനത്തിലാണ് പിസ്‌റ്റോറിയസ് കാമുകി റീവ സ്റ്റീന്‍ കാമ്പിനെ വെടിവച്ചു കൊന്നത്. ബാത്ത്‌റൂമിനു പിന്നിലൂടെ കടന്നുവന്നത് കാമുകിയാണെന്ന് തിരിച്ചറിയാതെ അക്രമിയാണെന്ന് കരുതി വെടിവച്ചതെന്നാണ് പിസ്‌റ്റോറിയസിന്റെ വാദം.


ശിക്ഷ വര്‍ധിപ്പിച്ചുള്ള വിധി വെള്ളിയാഴ്ച വരുമ്പോള്‍ താരം കോടതി മുറിയില്‍ ഉണ്ടായിരുന്നില്ല. ഇതിനകം തന്നെ വിചാരണ തടവുകാരനായും ശിക്ഷ അനുഭവിച്ചും നാലു വര്‍ഷത്തിലേറെ തടവില്‍ കഴിഞ്ഞിട്ടുണ്ട്. പതിനഞ്ച് വര്‍ഷം ജയില്‍വാസമാണ് കൊലക്കുറ്റത്തിന് ദക്ഷിണാഫ്രിക്കയിലെ കുറഞ്ഞ ശിക്ഷ.

വിചാരണ കോടതി ആദ്യം അഞ്ചു വര്‍ഷം ജയില്‍വാസമായിരുന്നു വിധിച്ചിരുന്നത്. ഇത് 2015 ഡിസംബറില്‍ സുപ്രീം കോടതി ശിക്ഷ പുനഃപരിശോധിക്കുകയും ആറു വര്‍ഷമായി ഉയര്‍ത്തുകയും ചെയ്തിരുന്നു. അതേസമയം, ശിക്ഷ വര്‍ധിപ്പിച്ച നടപടിയില്‍ പിസ്‌റ്റോറിയസോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇരുകാലുകളുമില്ലാത്ത പിസ്‌റ്റോറിയസ് കൃത്രിമ കാലുകള്‍ ഉപയോഗിച്ചാണ് പാരലിമ്പിക്‌സിലും ഒളിമ്പിക്‌സിലും മാറ്റുരച്ചത്. ബ്ലേഡ് റണ്ണര്‍ എന്നാണ് പിസ്റ്റോറിയസ് അറിയപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Sports, Love, Murder, South Africa, Oscar Pistorius murder sentence increased from six to 13 years