Follow KVARTHA on Google news Follow Us!
ad

രാമ ജന്മഭൂമിയില്‍ ക്ഷേത്രം മാത്രമേ പാടുള്ളുൂവെന്ന് മോഹന്‍ ഭഗവത്

അയോധ്യയിലെ രാമ ജന്മഭൂമിയില്‍ ക്ഷേത്രം മാത്രമേ പാടുള്ളൂവെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവത്. മറ്റൊരു കെട്ടിടവും അവിടെ നിര്‍മിക്കാന്‍ പാടില്ല. രാമക്ഷേത്രം നിര്‍മിച്ച് അവിNational, News, RSS, Babri Masjid Demolition Case, Bangalore, India, Only Ram Mandir, Nothing Else at Ayodhya Disputed Site: Mohan Bhagwat
ബംഗളൂരു: (www.kvartha.com 24.11.2017) അയോധ്യയിലെ രാമ ജന്മഭൂമിയില്‍ ക്ഷേത്രം മാത്രമേ പാടുള്ളൂവെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവത്. മറ്റൊരു കെട്ടിടവും അവിടെ നിര്‍മിക്കാന്‍ പാടില്ല. രാമക്ഷേത്രം നിര്‍മിച്ച് അവിടെ കാവിക്കൊടി പാറുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ഉടുപ്പിയില്‍ വിഎച്ച്പി സംഘടിപ്പിച്ച ധര്‍മ്മ സന്‍സ്ഥയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

National, RSS


പശുക്കളെ സംരക്ഷിക്കണം. ഗോവധം നിരോധിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഇവിടെ സമാധാനത്തോടെ ജീവിക്കാന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യ തര്‍ക്കത്തില്‍ കോടതിക്ക് പുറത്ത് മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഭാഗവതിന്റെ പ്രസ്താവന.

അയോധ്യയില്‍ രാമക്ഷേത്രവും ലഖ്‌നോവില്‍ പള്ളിയും നിര്‍മക്കണമെന്ന് ശിയ വഖഫ് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഇതുസംബന്ധിച്ച കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, RSS, Babri Masjid Demolition Case, Bangalore, India, Only Ram Mandir, Nothing Else at Ayodhya Disputed Site: Mohan Bhagwat