Follow KVARTHA on Google news Follow Us!
ad

കിം ജോംഗ് ഉന്‍ അജ്ഞാത രോഗത്തിന്റെ പിടിയില്‍? മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തര കൊറിയ നിര്‍ത്തിവച്ചു

ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ അജ്ഞാത രോഗത്തിന്റെ പിടിയിലെന്ന് സൂചന. കഴിഞ്ഞ World, News, Report, Donald-Trump, No nuclear strike in 2 months: Is North Korean leader Kim Jong-un unwell?.
പ്യോംഗ് യാംഗ്: (www.kvartha.com 20.11.2017) ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ അജ്ഞാത രോഗത്തിന്റെ പിടിയിലെന്ന് സൂചന. കഴിഞ്ഞ രണ്ട് മാസങ്ങളോളമായി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുകയോ രാജ്യത്തിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രകോപനങ്ങളോ ഉണ്ടാവാത്തത് കിം ജോംഗ് ഉന്നിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക ജനിപ്പിക്കുന്നുണ്ടെന്ന് ആസ്‌ട്രേലിയന്‍ മാധ്യമമായ ന്യൂസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ലോകത്തെ പ്രധാനപ്പെട്ട ചില മാധ്യമങ്ങളും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിട്ടുണ്ട്.


അടുത്തിടെ പുറത്തുവന്ന ചിത്രങ്ങളില്‍ കിം ജോങ് ഉന്‍ തടി വച്ചിരിക്കുന്നതു വ്യക്തമാണ്. നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു കോസ്‌മെറ്റിക് ഫാക്ടറി സന്ദര്‍ശനത്തിനിടെ കാലിനു വയ്യെന്നു പറഞ്ഞു കിം കസേര ആവശ്യപ്പെട്ടതായും ഷൂ ഫാക്ടറി സന്ദര്‍ശനത്തിനിടയില്‍ മുഖം മുഴുവന്‍ വിയര്‍പ്പില്‍ കുളിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. കിമ്മിന്റെ ഭാരം 40 കിലോയോളം വര്‍ധിച്ചയായി മൂന്നു വര്‍ഷങ്ങള്‍ക്കുമുന്‍പു റിപ്പോര്‍ട്ട് വന്നിരുന്നു. അധികാരത്തില്‍ കയറിയതു മുതല്‍ കിമ്മിന് ഉറക്കമില്ലായ്മ എന്ന അസുഖവും ഉണ്ടത്രെ. അതോടൊപ്പം സന്ധിവാതം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളും അദ്ദേഹത്തിനുണ്ടെന്ന് ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

World, News, Report, Donald-Trump, No nuclear strike in 2 months: Is North Korean leader Kim Jong-un unwell?.

കിം ശാരീരികമായി അസ്വസ്ഥത പ്രകടിപ്പിക്കുന്നതിനാല്‍ ഒരു കൂട്ടം ഡോക്ടര്‍മാര്‍ അദ്ദേഹത്തിനു ചുറ്റും എപ്പോഴുമുണ്ട്. അതേസമയം കിം എതു നിമിഷവും വധിക്കപ്പെടുമെന്ന ഭീഷണിയുള്ളതിനാല്‍ തിന്നും കുടിച്ചും ആര്‍ത്തുല്ലസിച്ച് നടക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ ചാര സംഘടന പറയുന്നു.

എന്നാല്‍ കിമ്മിന്റെ രോഗാവസ്ഥ മൂര്‍ച്ഛിച്ചത് കൊണ്ടാണ് മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തര കൊറിയ നിര്‍ത്തി വച്ചതെന്ന് വാര്‍ത്താ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈയില്‍ ഉത്തര കൊറിയ രാജ്യത്തിന്റെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി വിക്ഷേപിച്ചിരുന്നു. പിന്നാലെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണവും നടത്തി. വാക്കുകള്‍കൊണ്ട് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി കോര്‍ത്തു, ലോക രാജ്യങ്ങളെ മുഴുവന്‍ എതിരാക്കി. ആണവപരീക്ഷണങ്ങളെത്തുടര്‍ന്ന് ഐക്യരാഷ്ട്രസംഘടന ശക്തമായ ഉപരോധമാണ് ഉത്തര കൊറിയയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അങ്ങനെയിരിക്കെയാണ് രണ്ടുമാസത്തെ നിശബ്ദത. പിതാവ് കിം ജോങ് ഇല്ലിന്റെ മരണത്തെത്തുടര്‍ന്ന് 2011ലാണ് കിം ഉത്തര കൊറിയയുടെ പരമോന്നത നേതാവായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Report, Donald-Trump, No nuclear strike in 2 months: Is North Korean leader Kim Jong-un unwell?.