Follow KVARTHA on Google news Follow Us!
ad

ഫോണ്‍കെണി വിവാദം; ഹൈക്കോടതിയും ക്ലീന്‍ ചിറ്റ് നല്‍കിയാല്‍ ശശീന്ദ്രന്‍ മന്ത്രിയാകും

ഫോണ്‍ കെണി വിവാദത്തില്‍ കുടുങ്ങി മന്ത്രിസ്ഥാനം നഷ്ടപ്പെട്ട എ.കെ.ശശീന്ദ്രനെ ഹൈThiruvananthapuram, News, High Court of Kerala, Minister, Resignation, Phone call, Report, Television, Politics, Kerala,
തിരുവനന്തപുരം: (www.kvartha.com 23.11.2017) ഫോണ്‍ കെണി വിവാദത്തില്‍ കുടുങ്ങി മന്ത്രിസ്ഥാനം നഷ്ടപ്പെട്ട എ.കെ.ശശീന്ദ്രനെ ഹൈക്കോടതിയും അനുകൂലിച്ചാല്‍ അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കും. കായല്‍ കയ്യേറ്റ വിവാദത്തെ തുടര്‍ന്ന് രാജിവെച്ചൊഴിയേണ്ടിവന്ന എന്‍ സി പിയിലെ തന്നെ തോമസ് ചാണ്ടിക്ക് പകരമാണ് ശശീന്ദ്രനെ മന്ത്രിയാക്കുന്നത്. തോമസ് ചാണ്ടിയും രാജിവെച്ചൊഴിഞ്ഞതോടെ മന്ത്രിയാകാന്‍ എന്‍ സി പിയില്‍ മറ്റാരും ഇല്ലെന്നിരിക്കെയാണ് ഇത്.

തോമസ് ചാണ്ടി രാജിവെക്കുമ്പോള്‍ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ ശശീന്ദ്രനെ മന്ത്രിയാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതാണ്. അതുകൊണ്ടുതന്നെ ഹൈക്കോടതിയിലെ കേസിലും അനുകൂല തീരുമാനമുണ്ടായാല്‍ അടുത്ത ഇടതുമുന്നണി യോഗം ശശീന്ദ്രന്റെ തിരിച്ചുവരവിന് അനുമതി നല്‍കും. ശശീന്ദ്രനെ മന്ത്രിയാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് എന്‍സിപി ഇടതുമുന്നണിക്കു നല്‍കും. വെള്ളിയാഴ്ച ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചര്‍ച്ചചെയ്യും .

NCP wants AK Saseendran back in Pinarayi cabinet, Thiruvananthapuram, News, High Court of Kerala, Minister, Resignation, Phone call, Report, Television, Politics, Kerala.

എ.കെ.ശശീന്ദ്രനു മന്ത്രിസഭയിലേക്കു തിരിച്ചെത്തുന്നതിനു തടസമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചതോടെയാണു മടങ്ങിവരവിനു വഴി തെളിഞ്ഞത്. ഉടനെ ശശീന്ദ്രന്‍ തിരിച്ചുവരുമോ എന്ന ചോദ്യത്തിന്, അതു താന്‍ ഒറ്റയ്ക്കല്ല തീരുമാനിക്കേണ്ടതെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് അനുകൂലമായതോടെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുമെന്ന് എന്‍സിപി അറിയിച്ചിരുന്നു. മന്ത്രിയില്ലാതിരിക്കുക എന്ന സാഹചര്യം ഏതുവിധേനയും ഒഴിവാക്കണമെന്നാണ് എന്‍സിപി ദേശീയ നേതൃത്വത്തിന്റെയും താല്‍പര്യം. ശശീന്ദ്രന്റെ തിരിച്ചുവരവിനെപ്പറ്റി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി സംസാരിച്ചതായി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ അറിയിച്ചു. ശശീന്ദ്രനെതിരായ ഫോണ്‍കെണിക്കേസ് കോടതിക്കു പുറത്തു തീര്‍പ്പാക്കുന്നതു സംബന്ധിച്ച ഹര്‍ജി വെള്ളിയാഴ്ചയാണു ഹൈക്കോടതി പരിഗണിക്കുന്നത്. ഹൈക്കോടതിയും ക്ലീന്‍ചിറ്റ് നല്‍കിയാല്‍ ശശീന്ദ്രനു മുന്നില്‍ മറ്റ് തടസ്സങ്ങളില്ല.

അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, കുറ്റം ചെയ്തതു ശശീന്ദ്രനല്ല, അതു സംപ്രേഷണം ചെയ്തവരാണെന്നു പിണറായി ചൂണ്ടിക്കാട്ടി. ശശീന്ദ്രന്‍ മന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ലെന്നും അക്കാര്യം തീരുമാനിക്കേണ്ടത് എന്‍സിപിയും എല്‍ഡിഎഫുമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ടില്‍ അന്വേഷണ കമ്മിഷന്‍ ഫോണ്‍സംഭാഷണം റെക്കോര്‍ഡ് ചെയ്ത മംഗളം ടെലിവിഷനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. മംഗളം ടെലിവിഷന്റെ ലൈസന്‍സ് റദ്ദുചെയ്യണമെന്നും അന്വേഷണ കമ്മിഷനെ വെക്കാന്‍ ചെലവായ തുകയടക്കം ടെലിവിഷന്‍ തലവന്റെ കയ്യില്‍ നിന്നും ഈടാക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

എന്നാല്‍, ശശീന്ദ്രന്‍ ധാര്‍മികമായി കുറ്റവിമുക്തനല്ലെന്നും അതിനാല്‍ മന്ത്രിസ്ഥാനത്തു തിരിച്ചെത്തുന്നതു ശരിയല്ലെന്നുമാണു പ്രതിപക്ഷത്തിന്റെ വാദം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരനും നീക്കത്തിനെതിരെ രംഗത്തുവന്നു. ഇതേ അഭിപ്രായം ചില മന്ത്രിമാര്‍ക്കുമുണ്ട്.

Also Read;

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എസ് ടി യു നേതാവ് മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: NCP wants AK Saseendran back in Pinarayi cabinet, Thiruvananthapuram, News, High Court of Kerala, Minister, Resignation, Phone call, Report, Television, Politics, Kerala.