Follow KVARTHA on Google news Follow Us!
ad

ചാണ്ടിയുടെ രാജിക്കാര്യത്തില്‍ പ്രതിരോധത്തിലല്ലെന്നു എന്‍സിപി; മന്ത്രിക്ക് വേണ്ടി വിവേക് തന്‍ഖ ഹാജരാകരുതെന്ന് കോണ്‍ഗ്രസ്

കായല്‍ കയ്യേറ്റ ആരോപണത്തില്‍ രാജി സമ്മര്‍ദത്തിലായ മന്ത്രി തോമസ് ചാണ്ടിക്കു Kochi, News, Meeting, Politics, Court, Congress, KPCC, Phone call, Kerala,
കൊച്ചി: (www.kvartha.com 14.11.2017) കായല്‍ കയ്യേറ്റ ആരോപണത്തില്‍ രാജി സമ്മര്‍ദത്തിലായ മന്ത്രി തോമസ് ചാണ്ടിക്കു പിന്തുണയുമായി എന്‍സിപി. തോമസ് ചാണ്ടിയുടെ രാജികാര്യത്തില്‍ എന്‍സിപി പ്രതിരോധത്തിലല്ലെന്നു സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ പറഞ്ഞു. പാര്‍ട്ടി നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും ഹൈക്കോടതി പരാമര്‍ശം ഉണ്ടായാല്‍ അതും ചര്‍ച്ചയാകുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, കൊച്ചിയില്‍ ചേരുന്ന നേതൃയോഗത്തില്‍ രാജിയാവശ്യം ശക്തമാക്കാനാണ് ചാണ്ടി വിരുദ്ധ വിഭാഗത്തിന്റെ തീരുമാനം. അതേസമയം ദേശീയ നേതൃത്വത്തിന്റെയും സംസ്ഥാന അധ്യക്ഷന്റെയും പിന്തുണയോടെ ഇതിനെ ചെറുക്കാനാണു പാര്‍ട്ടിയിലെ ചാണ്ടി അനുകൂലികളുടെ തീരുമാനം.

NCP supports Thomas Chandy, says no need to resign, Kochi, News, Meeting, Politics, Court, Congress, KPCC, Phone call, Kerala.

അതിനിടെ, കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ടു തോമസ് ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഹാജരാകരുതെന്നാവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ കോണ്‍ഗ്രസ് എംപി അഡ്വ. വിവേക് തന്‍ഖയുമായി ഫോണില്‍ സംസാരിച്ചു. തോമസ് ചാണ്ടി സുഹൃത്താണെന്നും ഇതില്‍ രാഷ്ട്രീയം കാണരുതെന്നും തന്‍ഖ ഹസനെ അറിയിച്ചതായും വിവരമുണ്ട്.

NCP supports Thomas Chandy, says no need to resign, Kochi, News, Meeting, Politics, Court, Congress, KPCC, Phone call, Kerala

ഇതേതുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹസനും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു. തന്‍ഖ ഹാജരാകുന്നത് അറിഞ്ഞിട്ടില്ലെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ മറുപടി. രാവിലെ ഹൈക്കോടതിയിലേക്കു പുറപ്പെട്ട തന്‍ഖയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു കരിങ്കൊടി കാണിച്ചത് സംഘര്‍ഷത്തിനിടയാക്കി.

Also Read:
ജനവാസ കേന്ദ്രം കൈയ്യേറി ഗെയില്‍പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ശ്രമം; ചുറ്റുമതിലും കാര്‍ഷിക വിളകളും നശിപ്പിച്ചു, രോഷാകുലരായ നാട്ടുകാര്‍ പൈപ്പ് ലൈന്‍ വലിക്കുന്നത് തടഞ്ഞു, കാസര്‍കോട്ടും സര്‍ക്കാരിനെതിരെ മുക്കം മോഡല്‍ സമരം വരുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: NCP supports Thomas Chandy, says no need to resign, Kochi, News, Meeting, Politics, Court, Congress, KPCC, Phone call, Kerala.