» » » » » » » » രാജ്യത്തെ 10 റയിൽവേ സ്റ്റേഷനുകൾ വിമാനത്താവള മാതൃകയിൽ വികസിപ്പിക്കാനൊരുങ്ങുന്നു, പദ്ധതിയിൽ കൊച്ചിയും

കൊച്ചി: (www.kvartha.com 14.11.2017) രാജ്യത്തെ 10 റെയില്‍വേ സ്റ്റേഷനുകള്‍ വിമാനത്താവള മാതൃകയില്‍ വികസിപ്പിക്കാനൊരുങ്ങുന്നു. നഗരവികസന മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനുമായി (എന്‍ ബി സി സി) ഒപ്പിട്ട കരാറിന്റെ തുടര്‍ച്ചയായാണു നടപടി. 2020 ആണ് ഇതിനുള്ള സമയപരിധിയായി നിശ്ചയിച്ചിരിക്കുന്നത്.

എറണാകുളം, ഡല്‍ഹി സരായ് രോഹില, ലക്നൗ, ഗോമതി നഗര്‍, കോട്ട, തിരുപ്പതി, നെല്ലൂര്‍, പുതുച്ചേരി, മഡ്ഗാവ്, താനെ എന്നിവയാണ് പദ്ധതിയിലുള്ള സ്റ്റേഷനുകള്‍. നിര്‍മാണ ജോലി ഡിസംബര്‍ അവസാനത്തോടെയോ അടുത്ത വര്‍ഷമാദ്യമോ ആരംഭിക്കും. എന്‍ ബി സി സി രണ്ടര വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തികരിക്കാനാണു ലക്ഷ്യമിടുന്നത്.

കേരളത്തില്‍ നിന്നു കോഴിക്കോട് സ്റ്റേഷനാണ് റെയില്‍വേ സ്റ്റേഷനുകളെ രാജ്യാന്തര നിലവാരത്തിലുയര്‍ത്താനുള്ള പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നത്. സ്റ്റേഷന്‍ വികസനം സ്വകാര്യ സംരംഭകരെ പങ്കെടുപ്പിച്ചു നടപ്പാക്കാന്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും പദ്ധതി മുന്നോട്ടു പോയിട്ടില്ല. അതേസമയം മറ്റിടങ്ങളിലേക്കു കേന്ദ്ര ഏജന്‍സിയായ എന്‍ ബി സി സി നടപ്പാക്കുന്ന സ്റ്റേഷന്‍ വികസന മാതൃകയാകും വ്യാപിപ്പിക്കുക.

10 സ്റ്റേഷനുകള്‍ 5000 കോടി രൂപ മുതല്‍ മുടക്കിലാണു ഏജന്‍സി വികസിപ്പിക്കുക. ആധുനിക പ്ലാറ്റ്ഫോമുകള്‍, ലോഞ്ചുകള്‍, ടിക്കറ്റ് കൗണ്ടറുകള്‍, വിമാനത്താവളത്തിലെ പോലെ പുറത്തേക്ക് ഇറങ്ങാനും അകത്തേക്കു കയറാനും പ്രത്യേക വഴികള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയാണു ഒരുക്കുക.

അതേസമയം പൊതു-സ്വകാര്യ പങ്കാളിത്ത അടിസ്ഥാനത്തിൽ 400 റയിൽവേ സ്റ്റേഷനുകൾ പുനരുദ്ധാരണം നടത്താനായി റയിൽവേ തീരുമാനിച്ചിട്ടുണ്ട്.

Summary: The face lift of Indian Railways doesn’t seem to stop anytime soon. In the latest development, ten railway stations are set to be redeveloped with airport-like amenities. The selected railways stations are spread across the country and an investment of Rs 5,000 crore would be made for the facelift. The deadline for completion of work is 2020

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date