Follow KVARTHA on Google news Follow Us!
ad

മന്ത്രി ചന്ദ്രശേഖരന് സ്വന്തം നാട്ടില്‍ പണികൊടുത്ത് സി പി എം; മന്ത്രി പങ്കെടുത്ത പരിപാടി എം പിയും സി പി എമ്മിന്റെ മറ്റ് ജനപ്രതിനിധികളും ബഹിഷ്‌ക്കരിച്ചു, നിര്‍ദേശം സംസ്ഥാന നേതൃത്വത്തിന്റേത്

റവന്യൂ മന്ത്രി ചന്ദ്രശേഖരന് സ്വന്തം നാട്ടില്‍ പണികൊടുത്ത് സി പി എം. മന്ത്രി പങ്കെടുത്ത പkasaragod, News, Inauguration, Politics, Minister, CPM, Kerala,
കാസര്‍കോട്: (www.kvartha.com 20.11.2017) റവന്യൂ മന്ത്രി ചന്ദ്രശേഖരന് സ്വന്തം നാട്ടില്‍ പണികൊടുത്ത് സി പി എം. മന്ത്രി പങ്കെടുത്ത പരിപാടി എം പിയും സി പി എമ്മിന്റെ മറ്റ് ജനപ്രതിനിധികളും ബഹിഷ്‌ക്കരിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് തീരുമാനം. മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള ജില്ലാ തല കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും താക്കോല്‍ ദാനവും പരിപാടിയില്‍ നിന്നുമാണ് എം പിയും എം എല്‍ എമാരുമടക്കമുള്ളവര്‍ വിട്ടുനിന്നത്.

കാസര്‍കോട് ജില്ലാ പഞ്ചായത്ത് അങ്കണത്തിലാണ് തിങ്കളാഴ്ച രാവിലെ പരിപാടി നടന്നത്. പി കരുണാകരന്‍ എംപി, ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍, തൃക്കരിപൂര്‍ എംഎല്‍എ എം രാജഗോപാല്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍, വിപിപി മുസ്തഫ, ഇ പത്മാവതി തുടങ്ങി എട്ട് ജില്ലാ പഞ്ചായത്ത് അംഗങ്ങളാണ് പരിപാടിയില്‍ നിന്നും വിട്ടുനിന്നത്. പൂര്‍ത്തീകരിച്ച വൈകല്യ സൗഹൃദ ഭവനങ്ങളുടെ താക്കോല്‍ ദാനമാണ് പി. കരുണാകരന്‍ എം പി നിര്‍വഹിക്കേണ്ടിയിരുന്നത്.

MP and MLAs not participated in E.Chandrasekharan's program, kasaragod, News, Inauguration, Politics, Minister, CPM, Kerala

പുല്ലൂര്‍ പെരിയ സി.എച്ച്.സി ഫിസിയോ തെറാപ്പി സെന്ററിന്റെ താക്കോല്‍ ദാനമാണ് കെ. കുഞ്ഞിരാമന്‍ എം എല്‍ എ നടത്തേണ്ടിയിരുന്നത്. ബഡ്‌സ് സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിക്കേണ്ടിയിരുന്നത് എം രാജ്‌ഗോപാല്‍ എം എല്‍ എയാണ്. ആശംസാ പ്രാസംഗികരായാണ് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, നീലേശ്വരം ബ്ലോക്ക് പ്രസിഡന്റ് വി.പി ജാനകി തുടങ്ങിയവര്‍ എത്തേണ്ടിയിരുന്നത്. അതേസമയം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ.പി ഉഷ ജില്ലാ പഞ്ചായത്തിലുണ്ടായിരുന്നുവെങ്കിലും പരിപാടി അവസാനിക്കാറായപ്പോള്‍ വേദിയില്‍ വന്ന് മുഖം കാണിച്ചു.

ഇ. ചന്ദ്രശേഖരന്റെ പരിപാടികളുമായി സഹകരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നതായി കഴിഞ്ഞ ദിവസം റിപോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പങ്കെടുത്ത ഔദ്യോഗിക പരിപാടി എം പിയും എം എല്‍ എമാരും അടക്കമുള്ളവര്‍ ബഹിഷ്‌കരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് നടന്ന ആശുപത്രി കെട്ടിടോദ് ഘാടനത്തില്‍ നിന്നും സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ വിട്ടു നിന്നിരുന്നു. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ സ്വീകരിച്ച നിലപാടിനെതിരെ സോഷ്യല്‍ മീഡിയ വഴി ജില്ലയില്‍ മന്ത്രി ഇ ചന്ദ്രശേഖരനെതിരെ വ്യപകമായ എതിര്‍പ്പുകള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ പരിപാടികളില്‍ നിന്നും സിപിഐഎം നേതാക്കള്‍ അപ്രഖ്യാപിത ബഹിഷ്‌ക്കരണം നടത്തിയിരിക്കുന്നത്.

Also Read:
നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുന്നില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: MP and MLAs not participated in E.Chandrasekharan's program, kasaragod, News, Inauguration, Politics, Minister, CPM, Kerala.