Follow KVARTHA on Google news Follow Us!
ad

ഈജിപ്തിലെ പള്ളിയിൽ ഭീകരാക്രമണം, 235 പേർ മരിച്ചു, 109 പേർക്ക് പരിക്ക്

ഈജിപ്തിൽ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ 235 Militants detonated a bomb inside a crowded mosque in the Sinai Peninsula on Friday
കെയ്‌റോ: (wwww.kvartha.com 25.11.2017) ഈജിപ്തിൽ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ 235 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഈജിപ്തിലെ വടക്കന്‍ സിനായിലെ അല്‍ റൗഡ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് ബോംബ് സ്ഫോടനവും വെടിവയ്പ്പും നടന്നത്. ആക്രമണത്തിനു പിന്നാലെ അടിയന്തര യോഗം വിളിച്ച ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍ സിസി മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഭീകരര്‍ക്ക് സൈന്യം തിരിച്ചടി നല്‍കുമെന്നും പ്രസിഡന്റ് പറഞ്ഞു.

നാല് വാഹനങ്ങളിലായി എത്തിയ ഭീകരര്‍ വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഫോടനം നടത്തിയ ശേഷമാണ് വെടിവെയ്പ്പ് നടന്നത്. പരിഭ്രാന്തരായി ചിതറിയോടിയ ആളുകളെ ഭീകരര്‍ വെടിവച്ചുവീഴ്ത്തി. രക്ഷപ്പെടാൻ ശ്രമിച്ചവരെ പിടിച്ചു നിർത്തി വെടി വെച്ചതായും റിപ്പോർട്ടുണ്ട്.

ഭീകരവാദം ശക്തമായിക്കൊണ്ടിരിക്കുന്ന ഈജിപ്തില്‍, സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് ഈ ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ ഫത്താ അ​ല്‍ സി​സി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

അതേസമയം ആക്രമണത്തെ ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു. ഭീരുത്വം നിറഞ്ഞ ആക്രമമാണ് ഇതെന്ന് യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ലോകം ഭീകരതയെ സഹിക്കില്ല. കൂടുതൽ കരുത്തോടെ തന്നെ അവരെ തോല്‍പ്പിക്കണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Summary: Militants detonated a bomb inside a crowded mosque in the Sinai Peninsula on Friday and then sprayed gunfire on panicked worshipers as they fled, killing at least 235 people and wounding at least 109 others.