» » » » » » » » » » ഫോണ്‍കെണി വിവാദം കൊഴുക്കുന്നു; പക്ഷേ, മംഗളം ടി വി കിട്ടാതായിട്ട് ദിവസങ്ങളായി

തിരുവനന്തപുരം: (www.kvartha.com 23.11.2017) എ കെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ മംഗളം ടെലിവിഷന്‍ ചാനലിന്റെ വിവാദ ഓഡിയോ ടേപ്പുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നതിനിടെ മംഗളം ടെലിവിഷന്‍ ദിവസങ്ങളായി പ്രേക്ഷകരില്‍ ഭൂരിപക്ഷത്തിനും ലഭിക്കുന്നില്ല. ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സിന് സംപ്രേഷണ ഫീസ് കുടിശികയുള്ളതുകൊണ്ട് അവര്‍ ബ്ലോക്ക് ചെയ്തതാണു കാരണം. ആഴ്ചകളായി റിപ്പോര്‍ട്ടര്‍ ടിവിയും ഇതുപോലെ തടഞ്ഞുവച്ചിരിക്കുകയാണ്.

പ്രാദേശിക കേബിള്‍ നെറ്റ് വര്‍ക്കില്‍ മാത്രമാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി മംഗളം ടെലിവിഷന്‍ ലഭിക്കുന്നത്. അതും അടുത്ത ദിവസം മുതല്‍ നിലയ്ക്കും എന്നാണ് സൂചന. മംഗളം സംപ്രേഷണം തുടങ്ങി എട്ട് മാസത്തിനിടെ ആദ്യമായാണ് കുടിശികയുടെ പേരില്‍ ചാനല്‍ ബ്ലോക്ക് ചെയ്യുന്നത്. എന്നാല്‍ ശമ്പളം മുടങ്ങിയതിനേത്തുടര്‍ന്ന് ഒരു വിഭാഗം ജീവനക്കാര്‍ നിസ്സഹകരിച്ചത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സംപ്രേഷണത്തെ ബാധിച്ചിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

Mangalam TV blocked on Asianet cable network, Thiruvananthapuram, News, Controversy, Channel, Asianet, Reporter, Salary, Kerala.

സംപ്രേഷണം തുടങ്ങിയ ദിവസംതന്നെ ഒരു മന്ത്രിയെ വീഴ്ത്തി ശ്രദ്ധ നേടിയ മംഗളം സംപ്രേഷണം ചെയ്ത വിവാദ ഫോണ്‍ സംഭാഷണത്തേക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതുമുതല്‍ മംഗളം അതിനേക്കുറിച്ച് എന്തു പറയുന്നുവെന്ന ആകാംക്ഷയോടെ ചാനല്‍ വച്ച പ്രേക്ഷകരില്‍ ഭൂരിഭാഗത്തിനും നിരാശപ്പെടേണ്ടി വന്നു. ഇതിനേത്തുടര്‍ന്ന് ഏഷ്യാനെറ്റ് കേബിളുമായും മംഗളവുമായും പ്രേക്ഷകരില്‍ പലരും ബന്ധപ്പെട്ടപ്പോഴാണ് സത്യാവസ്ഥ അറിഞ്ഞത്.

Mangalam TV blocked on Asianet cable network, Thiruvananthapuram, News, Controversy, Channel, Asianet, Reporter, Salary, Kerala.

ചാനല്‍ പ്രേക്ഷകശ്രദ്ധ നേടുന്നതില്‍ വിജയിച്ചെങ്കിലും ശശീന്ദ്രന്‍ വിവാദത്തില്‍ ചാനലിനുള്ളില്‍ രണ്ട് നിലപാടുകളുണ്ടെന്നാണ് പ്രചരിച്ചത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ മംഗളം സിഇഒ ആര്‍ അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതോടെ ഈ ചേരിതിരിവ് രൂക്ഷമായത്രേ. അജിത്തിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായി ജീവനക്കാര്‍ ചേരിതിരിഞ്ഞെന്നാണ് പ്രചരണം.

അതിനിടെ, ആന്റണി കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ചാനല്‍ ലൈസന്‍സ് റദ്ദാക്കാനുള്ള മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ നീക്കമാണെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. മംഗളം ചാനലിനെ ചാരി സര്‍ക്കാരുകള്‍ക്ക് അപ്രീതിയുണ്ടാകുന്ന മുഴുവന്‍ മാധ്യമങ്ങളെയും ഇതേവിധം നിയന്ത്രിക്കുന്ന സമീപനത്തിനു തുടക്കമിടാനാണ് ശ്രമം എന്ന വിമര്‍ശനമാണ് ഉയരുന്നത്.

Also Read:

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എസ്ടിയു നേതാവ് മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mangalam TV blocked on Asianet cable network, Thiruvananthapuram, News, Controversy, Channel, Asianet, Reporter, Salary, Kerala.

About kvarthapressclub

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date