Follow KVARTHA on Google news Follow Us!
ad

ജറ്റ് എയര്‍വേസ് വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് വീഡിയോ സന്ദേശം; മലയാളി യാത്രക്കാരന്‍ അറസ്റ്റില്‍

ജറ്റ് എയര്‍വേസ് വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് വീഡിയോ സന്ദേശം അയച്ച മലയാളി യാത്രക്കാരന്‍ Kerala, Mumbai, National, News, Arrested, Passenger, Flight, Threat, Man overheard talking about 'happy bomb' on board Jet Airways flight, detained
കൊച്ചി: (www.kvartha.com 13.11.2017) ജറ്റ് എയര്‍വേസ് വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് വീഡിയോ സന്ദേശം അയച്ച മലയാളി യാത്രക്കാരന്‍ അറസ്റ്റില്‍. മുംബൈയില്‍ സ്ഥിരതാമസമാക്കിയ തൃശ്ശൂര്‍ സ്വദേശി ക്ലിന്‍സ് വര്‍ഗീസ് (26) ആണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05 ന് കൊച്ചിയില്‍ നിന്ന് മുംബൈയിലേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന ജറ്റ് എയര്‍വേസ് വിമാനത്തില്‍ ബോര്‍ഡിങ് നടക്കവെയായിരുന്നു സംഭവം.

മുംബൈയിലേയ്ക്കുള്ള യാത്രക്കാരനായിരുന്നു ക്ലിന്‍സ്. വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് ഇയാള്‍ മൊബൈല്‍ ഫോണില്‍ വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. ഹാപ്പി ബോംബ് ഉപയോഗിച്ച് ഈ വിമാനം തട്ടിക്കൊണ്ടുപോകുമെന്നായിരുന്നു വീഡിയോയിലെ സന്ദേശം. ഇക്കാര്യം വിമാനത്തിനകത്തുണ്ടായിരുന്നു സുഹൃത്തിനേയും ഇയാള്‍ അറിയിച്ചു.


സംശയം തോന്നിയ സുരക്ഷാ ജീവനക്കാര്‍ ക്ലിന്‍സിനെ പിടികൂടുകയായിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിമാനത്തിലെ മുഴുവന്‍ യാത്രക്കാരേയും പുറത്തിറക്കി. പരിശോധനക്കുശേഷം 1.45 ന് വിമാനം മുംബൈയിലേയ്ക്ക് പുറപ്പെട്ടു. തമാശക്ക് ചെയ്തതാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മകനാണെന്നും ക്ലിന്‍സ് പറയുന്നു.

Keywords: Kerala, Mumbai, National, News, Arrested, Passenger, Flight, Threat, Man overheard talking about 'happy bomb' on board Jet Airways flight, detained