» » » » » » » » » » » ഒബാമയുടെ മകള്‍ ചുംബിച്ച പയ്യനെ തേടി നടന്നു , ഒടുവില്‍ കണ്ടെത്തി, അതാരാണെന്നറിയണ്ടേ?

ന്യൂയോര്‍ക്ക്: (www.kvartha.com 23.11.2017) മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മകള്‍ ചുംബിച്ച പയ്യനെ തേടി നടന്ന പാപ്പരാസി മാധ്യമങ്ങള്‍ ഒടുവില്‍ ആ രഹസ്യവും കണ്ടെത്തി. അത് മറ്റാരുമല്ല, ഒബാമയുടെ മകള്‍ മലിയാ ഒബാമയുടെ കാമുകന്‍ ബ്രിട്ടീഷുകാരനായ റോറി ഫര്‍ഖ്ഹാഴ്‌സണ്‍ ആണ് അത്. ശനിയാഴ്ച ന്യൂഹാവനില്‍ ഫര്‍ഖ് ഹാഴ്‌സന്റെ ഹാര്‍വാര്‍ഡും മലിയയുടെ യേലും തമ്മിലുള്ള വാര്‍ഷിക ഫുട്‌ബോള്‍ മത്സരത്തിന് മുമ്പായിരുന്നു ഇരുവരുടേയും ചുംബനം. ബ്രിട്ടനിലെ പ്രമുഖ റഗ്ബി സ്‌കൂളിന്റെ പ്രതിനിധിയായ റോറി ഇപ്പോള്‍ ഹാര്‍വാര്‍ഡിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് .

Mystery man seen kissing Malia Obama is Brit ex-public schoolboy, New Delhi, News, Media, Football, Post, England, Barack Obama, America, World.

ഇത് തുടങ്ങിക്കഴിഞ്ഞു എന്ന കമന്റോടെ മസ്സാച്യുവറ്റ്‌സിലെ കേംബ്രിഡ്ജില്‍ നിന്നുള്ള ഫോട്ടോകള്‍ നേരത്തെ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ബാരാക് ഒബാമയുടെ മൂത്ത പുത്രിയുമൊത്തുള്ള ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ തരംഗമായതൊന്നും ഇയാള്‍ അറിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിലെ പ്രമുഖ റഗ്ബി സ്‌കൂളിന്റെ പ്രധാന താരമായിരുന്നു റോറി. യേലില്‍ നിയമവിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ മലിയാ ഒബാമ. മലിയയും സാഷയും ഡേറ്റിംഗ് തുടങ്ങിയിട്ടുണ്ടെന്ന് ബാരാക് ഒബാമ പറഞ്ഞത് കഴിഞ്ഞ വര്‍ഷമായിരുന്നു.

സീക്രട്ട് സര്‍വീസ് പ്രൊട്ടക്ഷന്‍ ഉള്ളതിനാല്‍ തനിക്ക് ഇക്കാര്യത്തില്‍ ചെറിയ ആശ്വാസമുണ്ടെന്നും ഒബാമ അന്ന് പറഞ്ഞിരുന്നു. ലണ്ടനിലെ വന്‍ പണക്കാരില്‍ ഒരാളായ ചാള്‍സ് ഫര്‍ഖ്ഹാഴ്‌സണ്‍ ആണ് റോറിയുടെ പിതാവ്. ലണ്ടനിലെ ഒരു പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവും ഡയറക്ടറുമാണ് ചാള്‍സ് ഫര്‍ഖ്ഹാഴ്‌സണ്‍. പിതാവിന്റെ പാതയിലൂടെ ബാങ്കിംഗ് മേഖലയിലേക്ക് തന്നെ എത്തണം എന്നാണ് റോറിയൂടേയും ലക്ഷ്യം. മലിയ തൊട്ടടുത്ത് വന്നിട്ട് ആറടി ഉയരമുള്ള ഇയാളുടെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് ചുംബിക്കുന്നതിന്റെ വീഡിയോയാണ് പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ ഒത്ത ഉയരമുള്ള സുന്ദരനെ കണ്ടെത്താന്‍ മാധ്യമങ്ങള്‍ പരക്കം പായുകയായിരുന്നു.

Also Read: 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mystery man seen kissing Malia Obama is Brit ex-public schoolboy, New Delhi, News, Media, Football, Post, England, Barack Obama, America, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal