Follow KVARTHA on Google news Follow Us!
ad

കമല്‍ഹാസന്റെ വിവാദ പരാമര്‍ശം അന്വേഷിച്ച് കേസെടുക്കണമെന്ന് മദ്രാസ് ഹൈകോടതി

സൂപ്പര്‍ താരം കമല്‍ഹാസന്റെ വിവാദ പരാമര്‍ശം അന്വേഷിച്ച് കേസെടുക്കാന്‍ മദ്രാസ് ഹൈകോടതി നിര്‍ദേശം News, chennai, National, High Court, Kamal Hassan, Police,
ചെന്നൈ: (www.kvartha.com 24/11/2017) സൂപ്പര്‍ താരം കമല്‍ഹാസന്റെ വിവാദ പരാമര്‍ശം അന്വേഷിച്ച് കേസെടുക്കാന്‍ മദ്രാസ് ഹൈകോടതി നിര്‍ദേശം നല്‍കി. ചെന്നൈ സിറ്റി പോലീസിനോടാണ് തീവ്രവാദ പരാമര്‍ശത്തില്‍ കേസ് എടുക്കാനുള്ള ഗുരുതര കുറ്റകൃത്യം കമല്‍ഹാസന്‍ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിച്ച് നടപടിയെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

കമല്‍ഹാസന്‍ ഹിന്ദുക്കളെ തീവ്രവാദികളായി മുദ്രകുത്തിയെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഒരു മാസികയില്‍ എഴുതിയ ലേഖനത്തില്‍ കമല്‍ഹാസന്‍ ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹരജി പരിഗണിച്ച ജസ്റ്റിസ് എം എസ് രമേശാണ് കമലിനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്.

News, chennai, National, High Court, Kamal Hassan, Police,  Madras HC against Kamal Haasan

ഇന്ത്യയില്‍ ഹിന്ദു തീവ്രവാദമുണ്ടെന്നത് അംഗീകരിക്കണമെന്നായിരുന്നു കമല്‍ഹാസന്റെ വിവാദ പരാമര്‍ശം. ഇത് സമാധാനപ്രിയരായ തമിഴ് ജനതക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കുന്നതാണെന്നും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതാണെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, chennai, National, High Court, Kamal Hassan, Police,  Madras HC against Kamal Haasan