» » » » » » കൊച്ചി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സംഘടിപ്പിക്കുന്ന ലുലു ബ്യൂട്ടിഫെസ്റ്റിന് വ്യാഴാഴ്ച തുടക്കം, റായ് ലക്ഷ്മി ലോഗോ പ്രകാശനം ചെയ്തു

കൊച്ചി:(www.kvartha.com 23/11/2017) ലുലു ബ്യൂട്ടി ക്വീന്‍ 2017നെ തിരഞ്ഞെടുക്കുന്നതിനുള്ള ലുലു ബ്യൂട്ടി ഫെസ്റ്റ് നവംബര്‍ 23 മുതല്‍ ഡിസംബര്‍ 3 വരെ ലുലു മാളില്‍ നടക്കും. ബ്യൂട്ടി ഫെസ്റ്റിന്റെ ലോഗോ പ്രകാശനം സിനിമാ താരം റായ് ലക്ഷ്മി നിര്‍വഹിച്ചു.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സംഘടിപ്പിക്കുന്ന ബ്യൂട്ടി ഫെസ്റ്റിന്റെ ഭാഗമായി പതിനൊന്ന് ദിവസം നീളുന്ന പരിപാടികളാണ് ലുലു മാളില്‍ ഒരുക്കുന്നത്. ബ്യൂട്ടി ഫെസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സൗന്ദര്യ മത്സരത്തിന്റെ ഭാഗമാകുന്നതിനൊപ്പം സൗജന്യ മേക്ക് ഓവര്‍ സെഷനിലും ഫോട്ടോ സെഷനിലും പങ്കെടുക്കാനും അവസരം ലഭിക്കും.

 News, Kochi, Kerala, Actress, Rai laxmi, Lulu hyper market, Beauty contest, Lulu Hypermarket beauty fest Logo released

23 മുതല്‍ ദിവസവും 15 മത്സരാര്‍ഥികളെ വീതം പങ്കെടുപ്പിച്ച് മേക്കോവര്‍ സെഷന്‍ നടക്കും. ഓരോ ദിവസവും നാല് പേരെ വീതം ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ മൂന്നു ദിവസങ്ങളിലായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. 26ന് വൈകീട്ട് 5.30ന് 12 ഫൈനലിസ്റ്റുകള്‍ ലുലു ബ്യൂട്ടി ക്വീന്‍ ടൈറ്റിലിനായുള്ള ഫൈനലില്‍ മാറ്റുരക്കും. ലുലു മാള്‍ ആട്രിയത്തില്‍ വെച്ചാണ് മത്സരം നടക്കുക.

ഫൈനല്‍ മത്സരത്തിന്റെ ഭാഗമായി ഹെയര്‍ ആന്റ് ബ്യൂട്ടി ട്രെന്‍ഡ് ഫാഷന്‍ ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. ബ്യൂട്ടി ഫെസ്റ്റിനോടനുബന്ധിച്ച് പ്രമുഖ ബ്രാന്‍ഡുകളുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ഡിസംബര്‍ മൂന്നു വരെ ലഭ്യമായിരിക്കും.

ലോഗോ പ്രകാശന ചടങ്ങില്‍ ലുലു റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ബയിംഗ് ഹെഡ് ദാസ് ദാമോദരന്‍, ലുലു ഗ്രൂപ്പ് മീഡിയ കോ ഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ്, സീനിയര്‍ ബയര്‍ സി എ റഫീക്ക് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Actress, Rai laxmi, Lulu hyper market, Beauty contest, Lulu Hypermarket beauty fest Logo released

About KVartha San

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal