Follow KVARTHA on Google news Follow Us!
ad

ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പെടെ ലോകമെമ്പാടും വിചിത്രമായ ഘോര ശബ്ദം കേട്ടതായി റിപോര്‍ട്ട്

ന്യൂയോര്‍ക്ക്: (www.kvartha.com 24-11-2017) ലോകമെമ്പാടും വിചിത്രമായ ഘോര ശബ്ദം കേട്ടതായി റിപോര്‍ട്ട്. ഭൗമശാസ്ത്രജ് ഞരെ പോലും സ്തബ്ദരാക്കുന്നതാണ് പുറത്തുവരുന്ന വിWorld, Bhoom, Supersonic jet
ന്യൂയോര്‍ക്ക്: (www.kvartha.com 24-11-2017) ലോകമെമ്പാടും വിചിത്രമായ ഘോര ശബ്ദം കേട്ടതായി റിപോര്‍ട്ട്. ഭൗമശാസ്ത്രജ് ഞരെ പോലും സ്തബ്ദരാക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഭയപ്പെടുത്തുന്ന ശബ്ദം മിഡില്‍ ഈസ്റ്റ് മുതല്‍ ഓസ്‌ടേലിയ വരെ മുഴങ്ങിക്കേട്ടു.

എത്തും പിടിയും കിട്ടാത്ത ശാസ്ത്രജ് ഞര്‍ ഉല്‍ക്കാ വര്‍ഷമെന്നും സപ്പര്‍ സോണിക് എയര്‍ ക്രാഫ്റ്റുകളുടെ ശബ്ദമെന്നും ഇതേകുറിച്ച് പ്രസ്താവനകളിറക്കി. ഡെയ് ലി മെയിലാണ് ഇത് സംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞയാഴ്ച യുഎസിലെ അലാബമയിലാണ് ഒടുവിലായി ഈ ശബ്ദം മുഴങ്ങിക്കേട്ടത്. ശബ്ദമല്ലാതെ മറ്റൊന്നും തീയോ പുകയോ ശ്രദ്ധയില്‌പെട്ടില്ലെന്ന് ബിര്‍മിംഗ് ഹാം നാഷണല്‍ വെതര്‍ സര്‍വീസ് ട്വിറ്ററിലൂടെ അറിയിച്ചു. ഉല്‍ക്കാവര്‍ഷത്തിന്റെ സാധ്യതയെ സാധൂകരിക്കുന്ന പ്രസ്താവനകളൊന്നും നാസ പുറത്തുവിട്ടിട്ടില്ല.

 Mysterious loud booms heard across the world: Report

ഭൂകമ്പം കൊണ്ടുണ്ടായതല്ല ഈ ശബ്ദമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ ഉറപ്പ് നല്‍കി. സൂപ്പര്‍ സോണിക് ജെറ്റിന്റെ ശബ്ദമെന്ന സാധ്യതയാണ് ഭൂരിഭാഗം പേരും മുന്നോട്ട് വെയ്ക്കുന്നത്. എന്നാല്‍ യുഎസ് എയര്‍ഫോഴ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഇതാദ്യമായല്ല ഇത്തരം ശബ്ദം പരിഭ്രാന്തി സൃഷ്ടിക്കുന്നത്. 2017 ല്‍ ഉണ്ടായ ശബ്ദങ്ങളും കൂട്ടി 64 തവണ ഇതുണ്ടായതായാണ് റിപോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The boom may have been caused by a military flight by a supersonic jet, they said, although the US Air Force is yet to confirm this.

Keywords: World, Bhoom, Supersonic jet