Follow KVARTHA on Google news Follow Us!
ad

തോമസ് ചാണ്ടിക്ക് മന്ത്രി ജി സുധാകരന്റെ കൊട്ട്; അലക്കി വെളുപ്പിക്കും വരെ വിഴുപ്പ് അലക്കുകാരന്‍ ചുമക്കണ്ടേയെന്ന് പരിഹാസം

പൊതുസമൂഹം ഒന്നടങ്കം രാജിക്കായി മുറവിളി കൂട്ടുമ്പോഴും മന്ത്രിക്കസേരയില്‍ കടിച്ചുതൂങ്ങിപ്പിടിക്കുന്നKozhikode, News, Politics, Criticism, Resignation, Trending, LDF, CPM, Kerala,
കോഴിക്കോട്: (www.kvartha.com 14.11.2017) പൊതുസമൂഹം ഒന്നടങ്കം രാജിക്കായി മുറവിളി കൂട്ടുമ്പോഴും മന്ത്രിക്കസേരയില്‍ കടിച്ചുതൂങ്ങിപ്പിടിക്കുന്ന മന്ത്രി തോമസ് ചാണ്ടിക്ക് ജി സുധാകരന്റെ പരിഹാസം. അലക്കി വെളുപ്പിക്കും വരെ വിഴുപ്പ് അലക്കുകാരന്‍ ചുമക്കണ്ടേയെന്നാണ് തോമസ് ചാണ്ടിയുടെ രാജിയെ പരാമര്‍ശിച്ച് ജി.സുധാകരന്റെ ചോദ്യം. തോമസ് ചാണ്ടി കോടതിയില്‍ പോയത് ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ സുധാകരന്‍ രാജിയില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും അഭിപ്രായപ്പെട്ടു.

ഈ വിഴുപ്പ് ഇനി ചുമക്കണോ എന്ന ചോദ്യത്തിനു മറുപടിയായാണ് സുധാകരന്റെ പ്രതികരണം. എന്‍സിപിക്കു പല സംസ്ഥാനങ്ങളില്‍ പല നിലപാടാണ്. ഇവിടെ അവര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നു എന്നേ ഉള്ളൂ എന്നും സുധാകരന്‍ പ്രതികരിച്ചു.

Land grab row: G Sudhakaran takes a potshot at Thomas Chandy,Kozhikode, News, Politics, Criticism, Resignation, Trending, LDF, CPM, Kerala.

ഇടതുമുന്നണി യോഗത്തില്‍ ചാണ്ടിക്കെതിരെ സിപിഐ കടുത്ത നിലപാടാണ് സ്വീകരിച്ചത്. തിങ്കളാഴ്ച ഭരണ പരിഷ്‌കാര അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദനും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് തുറന്നുപറഞ്ഞിരുന്നു. രാജിവച്ചില്ലെങ്കില്‍ ചവിട്ടിപ്പുറത്താക്കുമെന്ന് വി.എസ്.അച്യുതാനന്ദന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

ഇതിനുപിന്നാലെയാണ് സിപിഎമ്മിലെ മറ്റൊരു മുതിര്‍ന്ന നേതാവും മന്ത്രിയുമായ സുധാകരന്റെ പരിഹാസം.

Also Read:

ജനവാസ കേന്ദ്രം കൈയ്യേറി ഗെയില്‍പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ശ്രമം; ചുറ്റുമതിലും കാര്‍ഷിക വിളകളും നശിപ്പിച്ചു, രോഷാകുലരായ നാട്ടുകാര്‍ പൈപ്പ് ലൈന്‍ വലിക്കുന്നത് തടഞ്ഞു, കാസര്‍കോട്ടും സര്‍ക്കാരിനെതിരെ മുക്കം മോഡല്‍ സമരം വരുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Land grab row: G Sudhakaran takes a potshot at Thomas Chandy, Kozhikode, News, Politics, Criticism, Resignation, Trending, LDF, CPM, Kerala.