Follow KVARTHA on Google news Follow Us!
ad

കെ എസ് ആര്‍ ടി സി ബസിനടിയില്‍പെട്ട് ബൈക്ക് യാത്രക്കാരന്‍ ദാരുണമായി മരിച്ചു; ബസും ഡ്രൈവറും കസ്റ്റഡിയില്‍

കെ എസ് ആര്‍ ടി സി ബസിനടിയില്‍പെട്ട് ബൈക്ക് യാത്രക്കാരന്‍ ദാരുണമായി മരിച്ചു. News, hospital, Dead Body, Police, Custody, Accident, Ernakulam, Thiruvananthapuram, Obituary, Kerala,
വെഞ്ഞാറമൂട്: (www.kvartha.com 23.11.2017) കെ എസ് ആര്‍ ടി സി ബസിനടിയില്‍പെട്ട് ബൈക്ക് യാത്രക്കാരന്‍ ദാരുണമായി മരിച്ചു. വെള്ളുമണ്ണടി ബാലന്‍പച്ച സുഹൃദത്തില്‍ വേലപ്പന്‍പിള്ളയുടെ മകന്‍ സുനില്‍കുമാര്‍ വി.എസ്.(46) ആണ് മരിച്ചത്. നാഗരുകുഴിയില്‍ ബേക്കറിക്കട നടത്തുകയാണ്.

എം.സിറോഡില്‍ പിരപ്പന്‍കോട് ജംഗ്ഷന് സമീപം വ്യാഴാഴ്ച രാവിലെ 9.35 മണിയോടെയായിരുന്നു അപകടം. വെമ്പായത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബൈക്കില്‍ അതേദിശയില്‍ വന്ന കെ.എസ്.ആര്‍.ടിസി സൂപ്പര്‍ഫാസ്റ്റ് ഇടിക്കുകയായിരുന്നു.

 KSRTC bus hits bike, one killed on spot, News, hospital, Dead Body, Police, Custody, Accident, Ernakulam, Thiruvananthapuram, Obituary, Kerala

ഓവര്‍ടേക്കിംഗിനിടെയാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബസ് തട്ടി ബൈക്ക് നിയന്ത്രണം വിട്ടതോടെ സുനില്‍കുമാര്‍ ബസിനടിയില്‍പ്പെടുകയായിരുന്നു. ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങിയ സുനില്‍ കുമാര്‍ തല്‍ക്ഷണം തന്നെ മരിച്ചു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് വെഞ്ഞാറമൂട് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും. അപകടമറിഞ്ഞ് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു പാല ഡിപ്പോയിലെ ബസ്. അപകടത്തിനിടയാക്കിയ ബസും ഡ്രൈവറും പോലീസ് കസ്റ്റഡിയിലാണ്. അപകടത്തെ തുടര്‍ന്ന് വെമ്പായം വെഞ്ഞാറമൂട് റോഡില്‍ അരമണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു.

Also Read:
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എസ് ടി യു നേതാവ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: KSRTC bus hits bike, one killed on spot, News, hospital, Dead Body, Police, Custody, Accident, Ernakulam, Thiruvananthapuram, Obituary, Kerala.