Follow KVARTHA on Google news Follow Us!
ad

വ്യവസായിയുടെ പെൺകുട്ടികളെ മോചനദ്രവ്യം ചോദിച്ച് അജ്ഞാതർ തട്ടിക്കൊണ്ടു പോയി, 2 കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഘത്തിന് 50 ലക്ഷം കൊടുത്ത് പിതാവ് മകളെ വീണ്ടെടുത്തു, പോലീസ് അന്വേഷണം ആരംഭിച്ചു

രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് A Madurai-based businessman paid Rs 50 lakh as ransom to ensure the
മധുരൈ: (www.kvartha.com 18.11.2017) രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയ അജ്ഞാത സംഘത്തിൽ നിന്ന് പിതാവ് മക്കളെ മോചിപ്പിച്ചു. 50 ലക്ഷം രൂപ നൽകിയാണ് മധുരൈ വ്യവസായിയായ കാർത്തികൈ സെൽവൻ മക്കളെ വീണ്ടെടുത്തത്. കെ അനുശ്രീ (എട്ട് ), കെ ജയശ്രി (നാല് ) എന്നിവരെയാണ് ഡ്രൈവറുടെ കൂടെ സ്‌കൂളിൽ പോകുമ്പോൾ അജ്ഞാതർ തട്ടിക്കൊണ്ടു പോയത്. അതേസമയം കുട്ടികളെ തിരിച്ചേല്പിച്ച ശേഷം പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രിയാണ് കുട്ടികളെ മോചിപ്പിച്ചത്.

നഗരത്തിലെ ഗാന്ധി മെമ്മോറിയം മ്യൂസിയത്തിൽ പണം നിക്ഷേപിക്കാൻ സംഘം കുട്ടികളുടെ പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് സെൽവൻ പണം നിക്ഷേപിക്കുകയും സംഘത്തിലൊരാൾ പണം കൈപ്പറ്റിയ ശേഷം 200 മീറ്റർ അകലെയുള്ള അവരുടെ വീട്ടിൽ നിന്നും കുട്ടികളെ വിട്ടയക്കുകയുമായിരുന്നുവെന്ന് പോലീസ് കമ്മീഷണർ മഹേഷ് കുമാർ അഗർവാൾ അറിയിച്ചു.

A Madurai-based businessman paid Rs 50 lakh as ransom to ensure the release of his two daughters on Thursday, police said on Friday. The Madurai city police formed special teams to nab the gang that was on the run with the ransom amount after releasing the girls near their home on Thursday night

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മധിച്ചിയം സ്വദേശി സ്ത്രീ ഉൾപ്പടെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കിയുള്ളവർക്കായി അന്വേഷണം തുടരുകയാണെന്നും അഗർവാൾ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: A Madurai-based businessman paid Rs 50 lakh as ransom to ensure the release of his two daughters on Thursday, police said on Friday. The Madurai city police formed special teams to nab the gang that was on the run with the ransom amount after releasing the girls near their home on Thursday night