Follow KVARTHA on Google news Follow Us!
ad

അടുക്കള മുതല്‍ അടുത്തറിയാന്‍ സൗകര്യം ഒരുക്കി കെഎഫ്‌സി, ഷെഫിനെയും കാണാം സ്വാദിഷ്ടമായ ഭക്ഷണവും കഴിക്കാം

തുറന്ന അടുക്കള സംവിധാനത്തെ നേരിട്ടറിയുന്നതിനായി കെഎഫ്‌സി കിച്ചണ്‍ ടൂര്‍ സംഘടിപ്പിച്ചു. ഓപ്പണ്‍ News, Kochi, Kerala, K F C, Lulumal, Restaurant, Chicken,
കൊച്ചി:(www.kvartha.com 25/11/2017) തുറന്ന അടുക്കള സംവിധാനത്തെ നേരിട്ടറിയുന്നതിനായി കെഎഫ്‌സി കിച്ചണ്‍ ടൂര്‍ സംഘടിപ്പിച്ചു. ഓപ്പണ്‍ കിച്ചണ്‍ വഴി കെഎഫ്‌സി ഉപഭോക്താക്കള്‍ക്ക് ഷെഫിനെ കാണാനും വിവിധ പ്രക്രിയയിലൂടെ സ്വാദിഷ്ടമായ കെഎഫ്‌സി ചിക്കന്‍ തയ്യാറാക്കുന്നത് കാണാനും അവസരമൊരുക്കുന്നു. ഇതിലൂടെ കെഫ്‌സി ചിക്കന്‍ തയ്യാറാക്കുന്നതില്‍ പാലിക്കുന്ന ശുചിത്വ മാനദണ്ഡങ്ങള്‍ മനസ്സിലാക്കാന്‍ ഉപഭോക്താവിന് സാധിക്കുന്നു.

ലോകത്തെല്ലായിടത്തുമുള്ള കെഎഫ്‌സി റെസ്റ്റോറന്റുകളില്‍ ഏത് സമയത്തും ഉപഭോക്താക്കള്‍ക്ക് ഗൈഡഡ് കിച്ചണ്‍ ടൂറിന് റെസ്റ്റോറന്റ് മാനേജരോട് ആവശ്യപ്പെടാവുതാണ്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്ന സുഗുണ, വെങ്കീസ്, ഗോദ്‌റെജ് എന്നിവരില്‍ നിന്നാണ് ഗ്രേഡ് എ നിലവാരത്തിലുള്ള ചിക്കന്‍ കെഎഫ്‌സി സംഭരിക്കുന്നത്.

News, Kochi, Kerala, K F C, Lulumal, Restaurant, Chicken,  KFC organized  kitchen tour


2 ദശാബ്ദമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കെഎഫ്‌സിയുടെ ഹോട്ട് ആന്റ് ക്രിസ്പി ചിക്കന്‍, സ്‌മോക്കി ഗ്രില്‍ഡ് ചിക്കന്‍, ചിക്കന്‍ സിങ്കര്‍ ബര്‍ഗര്‍, 5 ഇന്‍ 1 മീല്‍ബോക്‌സ് എന്നിവയ്ക്ക് പ്രിയമേറി വരികയാണ്. ഇന്ത്യയില്‍ 86 നഗരങ്ങളിലായി 300ലേറെ കെഎഫ്‌സി റെസ്റ്റോറന്റുകളുണ്ട്. കൊച്ചിയില്‍ ഗോള്‍ഡ്‌സൂക്ക് ഗ്രാന്‍ഡ് മാള്‍, ലുലുമാള്‍,എന്നിവിടങ്ങളിലാണ് കെഎഫ്‌സി റെസ്റ്റോറന്റുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, K F C, Lulumal, Restaurant, Chicken,  KFC organized  kitchen tour