Follow KVARTHA on Google news Follow Us!
ad

മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ ക്രൂരത; ഗര്‍ഭിണിയായ ഭാര്യയെ മര്‍ദ്ദിച്ച് ജീവനോടെ തീകൊളുത്തി

കന്യാകുമാരി: (www.kvartha.com 20-11-2017) നാലുമാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് മര്‍ദ്ദിച്ച് അഗ്‌നിക്കിരയാക്കി. ശാലിനിയാണ് കൊല്ലപ്പെട്ടത്. 2017 മേയ് 22നായിരുന്നു ശാലിനിയെ സീNational, Murder, Dowrey
കന്യാകുമാരി: (www.kvartha.com 20-11-2017) നാലുമാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് മര്‍ദ്ദിച്ച് അഗ്‌നിക്കിരയാക്കി. ശാലിനിയാണ് കൊല്ലപ്പെട്ടത്. 2017 മേയ് 22നായിരുന്നു ശാലിനിയെ സീമന്‍ വിവാഹം ചെയ്തത്. ഏഴ് ലക്ഷം രൂപ സ്ത്രീധനമായി നല്‍കിയായിരുന്നു വിവാഹം. തൊഴില്‍ രഹിതനായ സീമന്‍ സ്ത്രീധന തുക ചിലവഴിച്ചാണ് ജീവിച്ചിരുന്നത്. സ്ത്രീധനമായി ലഭിച്ച പണം തീര്‍ന്നതോടെ സീമന്‍ ശാലിനിയോട് വീട്ടില്‍ നിന്നും കൂടുതല്‍ പണം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് പലപ്പോഴും വഴക്കില്‍ കലാശിച്ചു.

സംഭവദിവസവും ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടയില്‍ അടുക്കളയിലെ ഗ്രൈന്‍ഡര്‍ എടുത്ത് സീമന്‍ ശാലിനിയെ ആക്രമിച്ചു. താഴെ വീണ ശാലിനിയെ സീമന്‍ വലിച്ച് അടുക്കളയിലേയ്ക്ക് കൊണ്ടുപോയി. ഗ്യാസ് സിലിണ്ടറില്‍ നിന്ന് ഗ്യാസ് തുറന്ന് വിട്ട് തീകൊളുത്തുകയായിരുന്നു. മരണപരാക്രമത്തിനിടയില്‍ തീപിടിച്ച ശാലിനി പുറത്തേയ്‌ക്കോടിയെങ്കിലും അയല്‍ വാസികള്‍ക്ക് രക്ഷിക്കാനായില്ല.

National, Murder, Dowrey

കൊലയ്ക്ക് ശേഷം സീമന്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചുവെന്നാണ് റിപോര്‍ട്ട്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Shalini's family reached the spot and were seen crying profusely. The entire kitkchen was covered with her blood.

Keywords: National, Murder, Dowrey