» » » » » » » » » » 'പിണറായി വിജയന്‍ ഇരട്ട ചങ്കനൊന്നുമല്ല, വെറും ഓട്ടമുക്കാലാണെന്നേ..'

തിരുവനന്തപുരം: (www.kvartha.com 14.11.2017) പിണറായി വിജയന്‍ ഇരട്ട ചങ്കനല്ല, വെറും ഓട്ടമുക്കാലാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. കായല്‍ കൈയ്യേറ്റ കേസില്‍ തോമസ് ചാണ്ടിക്കെതിരായ കോടതി പരാമര്‍ശം യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്ത് കിട്ടിയ അടിയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Kummanam gets stronger in party K Surendran sidelined, Thiruvananthapuram, News, Corruption, BJP, Politics, Criticism, Kerala


ഇത്രയും രൂക്ഷമായ പ്രതികരണം പിണറായി വിജയന്റെ നിലപാടിനേറ്റ പ്രഹരമാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്രയും വലിയ ഒരു തട്ടിപ്പുകാരന് സര്‍ക്കാരിനെതിരെ കേസ് കൊടുക്കാനുള്ള അവസരമൊരുക്കിയത് പിണറായി വിജയനാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും കൂടിയാണ് ഇതിലൂടെ വിവസ്ത്രനാക്കപ്പെട്ടത്.

നാണവും മാനവുമുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവെക്കണമെന്നും പണച്ചാക്കുകളുടെ മുന്നില്‍ മുട്ടുവിറക്കുന്ന പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല, വെറും ഓട്ടമുക്കാലാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kerala, Thiruvananthapuram, News, Pinarayi vijayan, Politics, K. Surendran, BJP, CPM, K Surendran against Pinarayi on Thomas Chandy issue 

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date