Follow KVARTHA on Google news Follow Us!
ad

ജിഷ കൊലക്കേസ്; അന്തിമവാദം തുടങ്ങി, ജിഷയുടെ ചുരിദാറില്‍ കണ്ടെത്തിയ ഉമിനീര്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റേത് തന്നെ

നിയമവിദ്യാര്‍ത്ഥിനിയായിരുന്ന ജിഷ കൊല്ലകേസില്‍ പ്രോസിക്യൂഷന്‍ അന്തിമവാദം തുടങ്ങി. News, Perumbavoor, Murder case, Accused, Court,
പെരുമ്പാവൂര്‍:(www.kvartha.com 22/11/2017) നിയമവിദ്യാര്‍ത്ഥിനിയായിരുന്ന ജിഷ കൊല്ലകേസില്‍ പ്രോസിക്യൂഷന്‍ അന്തിമവാദം തുടങ്ങി. കൊലചെയ്യപ്പെടുമ്പോള്‍ ജിഷ ധരിച്ചിരുന്ന ചുരിദാറില്‍ കണ്ടെത്തിയ ഉമിനീര്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റേത് തന്നെയെന്ന് ഉറപ്പിക്കുന്ന ഡിഎന്‍എ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ഹാജരാക്കി.

ജിഷയുടെ വീടിന്റെ വാതിലില്‍ കണ്ടെത്തിയ രക്തക്കറയില്‍ അമീറിന്റെ ഡിഎന്‍എ തിരിച്ചറിഞ്ഞിട്ടുണ്ട് ജിഷയുടെ കൈനഖത്തില്‍ കണ്ടെത്തിയ ശരീരകോശങ്ങളില്‍നിന്ന് വേര്‍തിരിച്ച ഡി എന്‍ എയും അമീറിന്റേതാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അന്തിമവാദം നടക്കുന്നത്.

News, Perumbavoor, Murder case, Accused, Court, Prosecution, Jisha, DNA, Doctor, Jisha murder case; The final argument started

അമീറിന്റെ കൈത്തണ്ടയില്‍ കണ്ടെത്തിയ മുറിവ് പെണ്‍കുട്ടി കടിച്ചതാണെന്ന പ്രതിയുടെ മൊഴി കുറ്റസമ്മതത്തിനു തുല്യമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മൃതദേഹപരിശോധന നടത്തിയ ഡോക്ടറുടെയും യുവതിയുടെ അയല്‍വാസികളുടെയും പ്രതിക്കൊപ്പം താമസിച്ചിരുന്നവരുടെയും മൊഴികളെക്കുറിച്ചും പ്രോസിക്യൂഷന്‍ വാദത്തില്‍ ഉണ്ടായിരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Perumbavoor, Murder case, Accused, Court, Prosecution, Jisha, DNA, Doctor, Jisha murder case; The final argument started