Follow KVARTHA on Google news Follow Us!
ad

ഫെബ്രുവരി 17ന് കറുത്ത പശുവിനെ ബലിനല്‍കും, തടയാമെങ്കില്‍ തടഞ്ഞോളു; ബിജെപി സര്‍ക്കാരിനെ വെല്ലുവിളിച്ച് ആദിവാസി നേതാവ്

ഗോത്രവര്‍ഗ്ഗക്കാരുടെ ആചാര പ്രകാരം ഫെബ്രുവരി 17ന് താനൊരു കറുത്ത പശുവിനെ ബലിനല്‍കുമെന്ന് ജാര്‍ഖണ്ഡിലെ National, News, Cow, Tribal leader, BJP.
റാഞ്ചി: (www.kvartha.com 13.11.2017) ഗോരക്ഷാ പ്രവര്‍ത്തകരുടെ അക്രമത്തിനിരയായി രാജ്യത്ത് നിരവധി പേര്‍ കൊല്ലപ്പെടുമ്പോള്‍ പ്രതിഷേധവുമായി ജാര്‍ഖണ്ഡിലെ ആദിവാസി നേതാവ്. ഗോത്രവര്‍ഗ്ഗക്കാരുടെ ആചാര പ്രകാരം ഫെബ്രുവരി 17ന് താനൊരു കറുത്ത പശുവിനെ ബലിനല്‍കുമെന്ന് ആദിവാസി നേതാവും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ബന്ദു ടിര്‍ക്കി പറഞ്ഞു. തടയാന്‍ പറ്റുമെങ്കില്‍ തടഞ്ഞോളൂ എന്ന് ബിജെപി സര്‍ക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തു.

സംസ്ഥാനത്ത് വ്യാപകമായി പൊതുസ്ഥലങ്ങളില്‍ ശിലകള്‍ സ്ഥാപിക്കുന്ന ആദിവാസികളുടെ പത്താല്‍ഗഢ് എന്ന ആചാരത്തിനെതിരെ സര്‍ക്കാര്‍ പ്രചാരണം ശക്തമാക്കിയ സാഹചര്യത്തിലാണ് പരസ്യമായ വെല്ലുവിളി നടത്തി ടിര്‍ക്കി രംഗത്തെത്തിയത്. പത്താല്‍ഗഢിക്കെതിരായ നീക്കം ആദിവാസി ആചാരങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ടിര്‍ക്കി പറയുന്നു. കാലങ്ങള്‍ പഴക്കമുള്ള ആചാരമാണിത്. ഇതിനൊപ്പം തന്നെയാണ് ഗോബലിക്കെതിരായ സര്‍ക്കാര്‍ നീക്കത്തേയും കാണുന്നത്.

Doctors, Jivdaya Charitable Trust, Friday, Shocked, 100 kg, Waste, Iron nails, Plastic bags

പത്താല്‍ഗഢ് ആചാരത്തിന്റെ ഭാഗമായി വലിയ ശിലകള്‍ സ്ഥാപിക്കുന്നത് വികസന പദ്ധതികള്‍ക്ക് തടസം സൃഷ്ടിക്കുന്നവെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ആചാരത്തിനെതിരെ തിരിഞ്ഞത്. ഗോത്ര ആചാരങ്ങളുടെ നേരെയുള്ള ഇത്തരം കടന്നുകയറ്റം നോക്കിനില്‍ക്കാനാകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ആദിവാസി നേതാവിന്റെ വെല്ലുവിളി.

ഫെബ്രുവരി 17ന് ബന്‍ഹോറയില്‍ പത്താല്‍ഗഢിയ്ക്കു സമീപം കറുത്ത പശുവിനെ ബലിനല്‍കും. ഇതു തടയാന്‍ ബിജെപി സര്‍ക്കാരിനെ വെല്ലവിളിക്കുകയാണ്. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ അനസരിച്ച് ഗോത്ര ആചാരങ്ങള്‍ തുടരാന്‍ ആദിവാസികള്‍ക്ക് അവകാശമുണ്ട്. ഭരണകൂടങ്ങള്‍ ഇതില്‍ ഇടപെടാന്‍ പാടില്ലെന്നും ടിര്‍ക്കി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Cow, Tribal leader, BJP, Jharkhand leader dares BJP to stop cow sacrifice.