Follow KVARTHA on Google news Follow Us!
ad

ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറില്‍ ഡിസംബര്‍ 31നകം തിരഞ്ഞെടുപ്പ് നടത്തണം; ഹൈക്കോടതി

ജയലളിത മരിച്ചതിനെ തുടര്‍ന്ന് ആര്‍ കെ നഗര്‍ മണ്ഡലത്തില്‍ ഒഴിവ് വന്ന സീറ്റില്‍ ഡിസംബര്‍ 31നകം തിരഞ്ഞെടുപ്പ് News, Chennai, National, High Court, By-election, Tamilnadu, Jayalalitha, R K Nagar,
ചെന്നൈ: (www.kvartha.com 21/11/2017) ജയലളിത മരിച്ചതിനെ തുടര്‍ന്ന് ആര്‍ കെ നഗര്‍ മണ്ഡലത്തില്‍ ഒഴിവ് വന്ന സീറ്റില്‍ ഡിസംബര്‍ 31നകം തിരഞ്ഞെടുപ്പ് നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ കഴിഞ്ഞ ഡിസംബറിലാണ് ജയലളിത മരിക്കുന്നത്. ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. പിന്നീട് ആര്‍.കെ നഗറില്‍ തിരഞ്ഞെടുപ്പ് നടത്തുവാന്‍ തീരുമാനിച്ചെങ്കിലും വോട്ടര്‍മാര്‍ക്കിടയില്‍ വ്യാപകമായി പണമൊഴുക്കിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു.

ആര്‍ കെ നഗറിലെ സീറ്റില്‍ ഡിസംബര്‍ 31നകം തിരഞ്ഞെടുപ്പ് നടത്തണമെന്നും മണ്ഡലത്തില്‍ ഒരു ലക്ഷം വ്യാജ വോട്ടര്‍മാരെ ചേര്‍ത്തിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിന് മുമ്പ് ഇത് മാറ്റണമെന്നും പ്രതിപക്ഷമായ ഡി.എം.കെ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം തിരഞ്ഞെടുപ്പ് നടന്നാല്‍ ആര്‍.കെ നഗറില്‍ നിന്ന് താന്‍ മത്സരിക്കുമെന്ന് അണ്ണാ ഡി.എം.കെ വിമത നേതാവ് ടി.ടി.വി ദിനകരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

News, Chennai, National, High Court, By-election, Tamilnadu, Jayalalitha, R K Nagar, Jayalalithaa's constituency RK Nagar conduct  election on  December 31; High Court

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Chennai, National, High Court, By-election, Tamilnadu, Jayalalitha, R K Nagar, Jayalalithaa's constituency RK Nagar conduct  election on  December 31; High Court