Follow KVARTHA on Google news Follow Us!
ad

കൈക്കുഞ്ഞുമായി നിയമസഭയിലെത്തിയ പൊതുപ്രവർത്തകയെ പുറത്താക്കി, രാഷ്ട്രീയക്കാർക്കും ജീവനക്കാർക്കും മാത്രം അനുമതിയുള്ള അസംബ്ലിയിൽ മറ്റാരെയും അനുവദിക്കില്ലെന്ന് അധികൃതർ

കൈക്കുഞ്ഞുമായി നിയമസഭയിലെത്തിയ A local Japanese female politician who brought
ടോക്കിയോ: (www.kvartha.com 24.11.2017) കൈക്കുഞ്ഞുമായി നിയമസഭയിലെത്തിയ പൊതു പ്രവർത്തകയെ പുറത്താക്കി. കുമമാറ്റോ സ്വദേശിയായ യുക ഒഗാടയെയാണ് പുറത്താക്കിയത്. ജോലി സ്ഥലത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത മുനിസിപ്പൽ അസംബ്ലിയിൽ ബുധനാഴ്ചയാണ് സംഭവം.

രാഷ്ട്രീയക്കാർക്കും ജീവനക്കാർക്കും മാത്രമേ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ എന്ന് പറഞ്ഞാണ് യുവതിയെയും ഏഴ് മാസം പ്രായമായ കുഞ്ഞിനേയും പുറത്താക്കിയത്. തുടർന്ന് യുക കുഞ്ഞിനെ സുഹൃത്തിനെ ഏല്പിക്കുകയും അൽപ സമയങ്ങൾക്ക് ശേഷം യോഗത്തിൽ പങ്കെടുക്കുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതേ തുടർന്ന് സഭ 40 മിനുട്ട് വൈകിയതായും റിപ്പോർട്ടിൽ പറയുന്നു.


അതേസമയം വിഷയത്തെ കുറിച്ച് സൗഹൃദപരമായ ചർച്ച നടത്തേണ്ടിയിരുന്നതിനാലാണ് കുഞ്ഞിനെ അനുവദിക്കാതിരുന്നതെന്ന് ചെയർമാൻ വ്യക്തമാക്കി. എന്നാൽ വിഷയം മാധ്യമങ്ങൾ ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിൽ കടുത്ത വാഗ്‌വാദമാണ് നടന്നു കൊണ്ടിരിക്കുന്നത്.

നേരത്തെ മെയ് മാസത്തിൽ പാർലമെന്റിൽ വെച്ച് കുഞ്ഞിനെ മുലയൂട്ടുന്ന ആസ്‌ത്രേലിയൻ വനിതയുടെ വാർത്ത ശ്രദ്ധനേടിയിരുന്നു.

Image Credit: Twitter

Summary: A local Japanese female politician who brought her baby into an assembly meeting to highlight the issues women face in the workplace has sparked debate after being ejected from the chamber.