Follow KVARTHA on Google news Follow Us!
ad

മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ അന്തരിച്ചു

മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ അന്തരിച്ചു. മുന്‍ ലോക രണ്ടാം നമ്പര്‍ താരവും വിംബിള്‍ഡണ്‍ ചാമ്പ്യനുമായ യാന നവോത്‌നയാണ് മരിച്ചത്. 49 വയWorld, Sports, Death, Player, Tennis, Europe, News, World, Jana Novotna, former Wimbledon tennis champion, dies aged 49
ചെക്കോസ്ലോവാക്യ: (www.kvartha.com 20.11.2017) മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ അന്തരിച്ചു. മുന്‍ ലോക രണ്ടാം നമ്പര്‍ താരവും വിംബിള്‍ഡണ്‍ ചാമ്പ്യനുമായ യാന നവോത്‌നയാണ് മരിച്ചത്. 49 വയസ്സായിരുന്നു ദീര്‍ഘ നാളായി ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മികച്ച ടെന്നീസ് താരമായിരുന്ന നവോത്‌നയുടെ കരിയറില്‍ 12 ഡബിള്‍സ് നാല് മിക്‌സഡ് ഡബിള്‍സ് വിജയങ്ങളുമുണ്ട്.

1998ല്‍ ഫ്രാന്‍സിന്റെ നതാലി ടൗസിയാത്തിനെ തോല്‍പ്പിച്ച് ഗ്രാന്‍ഡ് സ്ലാം നേടിയിട്ടുണ്ട്. 14 വര്‍ഷത്തെ ടെന്നീസ് ജീവിതത്തില്‍ 1993ലും 1997ലും നവോത്‌ന വിബിള്‍ഡണ്‍ ഫൈനലില്‍ എത്തി. ഒളിംബിക്‌സിലും നവോത്‌ന മെഡലുകള്‍ നേടിയിട്ടുണ്ട്. 2005ല്‍ പ്രൊഫഷണല്‍ കോച്ചിങ്ങ് രംഗത്തേക്ക് കടന്നു.


കോര്‍ട്ടിന് അകത്തും പുറത്തുമുള്ളവര്‍ക്ക് യാന പ്രചോദനമായിരുന്നെന്നും വുമണ്‍സ് ടെന്നീസ് അസ്സോസിയേഷന്റെ ചരിത്രത്തിലെ തിളക്കമാര്‍ന്ന താരമായിരുന്നെന്നും അസ്സോസിയേഷന്‍ സിഇഒ സ്റ്റീവ് സൈമണ്‍ പറഞ്ഞു. നവോത്‌നയുടെ മരണത്തില്‍ അസ്സോസിയേഷന്‍ ദുഖം രേഖപ്പെടുത്തി.

Keywords: World, Sports, Death, Player, Tennis, Europe, News, World, Jana Novotna, former Wimbledon tennis champion, dies aged 49