Follow KVARTHA on Google news Follow Us!
ad

മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഘടിക്കുന്നവരെ ഇന്ദിരാഗാന്ധി എതിര്‍ത്തിരുന്നു: സോണിയ ഗാന്ധി

ന്യൂഡല്‍ഹി: (www.kvartha.com 20-11-2017) മതേതരത്വത്തിനായി പടപൊരുതിയ നേതാവാണ് പ്രിയദര്‍ശിനി ഇന്ദിരാഗാന്ധിയെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. National, Indira Gandhi, Sonia Gandhi
ന്യൂഡല്‍ഹി: (www.kvartha.com 20-11-2017) മതേതരത്വത്തിനായി പടപൊരുതിയ നേതാവാണ് പ്രിയദര്‍ശിനി ഇന്ദിരാഗാന്ധിയെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. ഇന്ത്യന്‍ ജനതയെ മതത്തിന്റേയും ജാതിയുടേയും പേരില്‍ വിഘടിക്കുന്നവര്‍ക്ക് എതിരായിരുന്നു ഇന്ദിരയെന്നും സോണിയ ഗാന്ധി പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ ജന്മവാര്‍ഷീകം പ്രമാണിച്ച് നടക്കുന്ന ഫോട്ടോ എക്‌സിബിഷന്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ. 'എ ലൈഫ് ഓഫ് കറേജ്' എന്നാണ് എക്‌സിബിഷന്റെ പേര്.

National, Indira Gandhi, Sonia Gandhi

ഇന്ദിരാഗാന്ധിയെ ഉരുക്ക് വനിതയെന്ന് വിശേഷിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. ഉരുക്ക് അവരിലെ ഒരു സവിശേഷത മാത്രമാണ്. മനുഷ്യത്വവും മഹത്വവും അവരുടെ മറ്റ് സവിശേഷതകളാണ് സോണിയ ഗാന്ധി പറഞ്ഞു.

പതിനാറ് വര്‍ഷത്തോളം ഇന്ദിരാഗാന്ധിക്കൊപ്പം ഒരു വീട്ടില്‍ താമസിച്ച തനിക്ക് അവരുടെ എല്ലാ മനോ വികാരങ്ങളും അവസ്ഥകളും മനസിലാകുമായിരുന്നുവെന്നും സോണിയ പറഞ്ഞു.

1917 നവംബര്‍ 19നാണ് ഇന്ദിരാഗാന്ധി ജനിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: While recalling her relationship with her mother-in-law, "I came to know Indira Gandhi intimately as the head of our small family over the 16 years that we lived together in one household, just a few metres from here. I saw her at close quarters, in every mood and circumstance."

Keywords: National, Indira Gandhi, Sonia Gandhi