Follow KVARTHA on Google news Follow Us!
ad

അവിശ്വസനീയം! വിഷം കഴിച്ച് മരിച്ച 25 കാരിയുടെ മൃതദേഹത്തിന് പകരം 60 കാരന്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത് കുടുബത്തിന് നൽകി, വയോധികന്റെ കുടുംബം പിറ്റേ ദിവസം ആശുപത്രിയിലെത്തിയതോടെ ഡോക്ടർമാരുടെ കൈയ്യബദ്ധം പുറത്തായി, യുവതിയാണെന്ന് കരുതി അപരിചിതന്റെ സംസ്കാരം നടത്തിയ കുടുംബവും മൃതദേഹം നഷ്ടപ്പെട്ട വൃദ്ധന്റെ ബന്ധുക്കളും ആശുപത്രിയിലെത്തി പ്രതിഷേധിച്ചു

മൃതദേഹങ്ങൾ മാറിപ്പോയ ആശുപത്രി അധികൃതർ In an unfortunate case of mistaken identity, a hospital accidentally switched two dead
ദേവൻകിരി (കർണാടക): (wwww.kvartha.com 25.11.2017) മൃതദേഹങ്ങൾ മാറിപ്പോയ ആശുപത്രി അധികൃതർ 25 കാരിയുടെ പോസ്റ്റ്മോർട്ടത്തിന് പകരം 60 കാരനെ പോസ്റ്റ്മോർട്ടം ചെയ്യുകയും മൃതദേഹം യുവതിയുടെ കുടുംബത്തിന് വിട്ടു നൽകുകയും ചെയ്തു. ആശുപത്രിയിൽ നിന്നും കിട്ടിയ മൃതദേഹം നോക്കാതെ ബന്ധുക്കൾ സംസ്ക്കാരം നടത്തി. എന്നാൽ പിറ്റേ ദിവസം വയോധികന്റെ മൃതദേഹം തേടി ആശുപത്രിയിലെത്തിയ കുടുംബത്തിന് കിട്ടിയത് യുവതിയുടെ മൃതദേഹം. വ്യാഴാഴ്ചയാണ് സംഭവം.

വിഷം കഴിച്ച മാലിബെന്നാരു സ്വദേശിനിയായ യുവതിയെ ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചക്ക് തന്നെ അവർ മരണപ്പെട്ടു. മറ്റൊരു സംഭവത്തിൽ ആശുപത്രിയിലായിരുന്ന കെഞ്ചമ്മ സ്വദേശിയായ ഡോട ബുധിഹാൽ (60) വൈകുന്നേരം മൂന്ന് മണിക്കും മരിച്ചു. എന്നാൽ വൈകിയ സമയത്ത് പോസ്റ്റ്മോർട്ടം നടത്താൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ വൃദ്ധന്റെ കുടുംബം വീട്ടിലേക്ക് മടങ്ങി. എന്നാൽ യുവതിയുടെ കുടുംബം മടങ്ങാൻ തയ്യാറായില്ല. അന്ന് തന്നെ പോസ്റ്റ്മോർട്ടം നടത്തണമെന്ന് അവർ വാശി പിടിച്ചതോടെ ഡോക്ടർമാർ പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.

എന്നാൽ തിരക്കിട്ട് ചെയ്ത പോസ്റ്മോർട്ടത്തിൽ യുവതിക്ക് പകരം ഡോക്ടർമാർ ഡോടയുടെ മൃതദേഹമായിരുന്നു പോസ്റ്റ് മോർട്ടം ചെയ്തത്. ഇത് മനസ്സിലാക്കാതെ യുവതിയുടെ കുടുംബം മൃതദേഹം സംസ്കരിച്ചു. എന്നാൽ പിറ്റേ ദിവസം വയോധികന്റെ മൃതദേഹം കൊണ്ട് പോകാൻ അദ്ദേഹത്തിൻറെ ബന്ധുക്കൾ എത്തിയതോടെ ഡോക്ടർമാരുടെ കൈയ്യബദ്ധം പുറത്തായി. തുടർന്ന് ഇരുകൂട്ടരുടെയും കുടുംബങ്ങൾ ആശുപത്രിയിൽ പ്രതിഷേധം നടത്തുകയായിരുന്നു.


എന്നാൽ പ്രശ്നം രൂക്ഷമായതോടെ അധികൃതർ പോലീസിനെ വിളിക്കുകയും അവരുടെ മധ്യസ്ഥതയിൽ ഒത്തു തീർപ്പാക്കുകയും ചെയ്തു. യുവതിയുടെ മൃതദേഹം അവർ കൊണ്ട് പോയി. അവർ സംസ്കരിച്ച വയോധികന്റെ ചിതാഭസ്മം ഡോട ബുധിഹാലിന്റെ കുടുംബത്തിന് വിട്ടു നൽകുകയും ചെയ്തു.

Summary: In an unfortunate case of mistaken identity, a hospital accidentally switched two dead bodies. 25-year-old Malebennuru resident Shilpa was admitted to the district hospital after she consumed poison, in what was a case of attempted suicide. She passed away around noon on Wednesday.