» » » » » » » » » ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്ന് മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹുസൈന്‍

കൊച്ചി : (www.kvartha.com 14.11.2017) കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്ന് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരവും ഇപ്പോള്‍ പുതുതായി ഐഎസ്എല്ലില്‍ എത്തിയ ജംഷഡ്പൂര്‍ എഫ്‌സിയുടെ കളിക്കാരനുമായ മെഹ്താബ് ഹുസൈന്‍. 'കൊച്ചി നല്‍കിയ ആവേശം ഞാന്‍ മിസ് ചെയ്യുന്നു. പ്രൊഫഷണല്‍ കളിക്കാരാനായത് കൊണ്ട് തന്നെ ഏത് ടീമിന് വേണ്ടിയും ഞാന്‍ എന്റെ 100 ശതമാനവും നല്‍കും. എങ്കിലും ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നു. ഐഎസ്എല്‍ നാലാം സീസണിന് മുന്നോടിയായുള്ള പ്രസ്സ് മീറ്റിലാണ് താരത്തിന്റെ പ്രതികരണം.

Kochi, Kerala, News, Sports, Kerala Blasters, ISL, Mehthab Hussain, I Would like to come back to Kerala Blasters: Mehthab Hussain.

കൊച്ചിയില്‍ മഞ്ഞപ്പട തീര്‍ക്കുന്ന മഞ്ഞക്കടലിരമ്പം തന്നെയാണ് പരിചയ സമ്പത്ത് ഏറെയുള്ള ഇന്ത്യന്‍ താരത്തിന് മിസ് ചെയ്യുന്നത്. ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യയിലെ മികച്ച ഫാന്‍ ക്ലബ്ബിനുള്ള സ്‌പോര്‍ട്‌സ് ഹോണര്‍ പുരസ്‌കാരവും ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടത്തിന് ലഭിച്ചിരുന്നു.

മോഹന്‍ ബഗാന്റെ മിഡ് ഫീല്‍ഡറായിരുന്ന മെഹ്താബ് ഐ എസ് എല്ലില്‍ ആദ്യസീസണ്‍ മുതല്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷം ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Sports, Kerala Blasters, ISL, Mehthab Hussain, I Would like to come back to Kerala Blasters: Mehthab Hussain.

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date