Follow KVARTHA on Google news Follow Us!
ad

പാവപ്പെട്ട കുട്ടികളെ മതപരിവർത്തനം നടത്തി, 9 പേർക്കെതിരെ കേസ്

പാവപ്പെട്ട കുട്ടികളെ മതപരിവർത്തനം നടത്തിയതിന് The Rachakonda Police of Hyderabad on Sunday arrested nine persons for allegedly
ഹൈദരാബാദ്: (www.kvartha.com 20.11.2017) പാവപ്പെട്ട കുട്ടികളെ മതപരിവർത്തനം നടത്തിയതിന് ഒമ്പത് പേർക്കെതിരെ കേസെടുത്തു. ഭക്ഷണവും താമസവും വസ്ത്രവും വാഗ്‌ദാനം ചെയ്ത് ഹിന്ദു കുട്ടികളെ ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്‌തെന്നാണ് കേസ്. പീസ് ഓർഫൻ ഹോം സൊസൈറ്റി നടത്തിപ്പുകാർക്കെതിരെയാണ് ആരോപണം.

നാലിനും 14 നും ഇടയിലുള്ള 17 പേരെ പോലീസ് രക്ഷപ്പെടുത്തി. മൗലാ അലി പ്രദേശത്തുള്ള ഏഴ് പെൺകുട്ടികളും ഇരയായിട്ടുണ്ട്. ജില്ലാ ചൈൽഡ് വെൽഫെയർ ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. മുഹമ്മദ് സിദ്ദിഖി എന്ന സത്യനാരായണനടക്കം എട്ട് പേരെ പോലീസ്  അറസ്റ്റ് ചെയ്തു. ഒരാൾക്കായി തിരച്ചിൽ നടത്തുകായാണ്

തെലങ്കാനയിലെ ഭദ്രാചലം, മഹബൂബ്നഗർ, ഖമ്മം, വാറങ്കൽ എന്നീ ജില്ലകളിലെ ഗോത്രവർഗക്കാരായ കുട്ടികളുടെ മാതാപിതാക്കളെ വാഗ്ദാനങ്ങൾ നൽകി പ്രലോഭിച്ചാണ് നിയമവിരുദ്ധമായി മതം മാറ്റിയതെന്ന് മഹേഷ് എം ഭഗവത് സി.പി രാചകോണ്ട പറഞ്ഞു.



പ്രധാന പ്രതിയായ സിദ്ദിഖി 2003-2004 കാലത്താണ് ഇസ്ലാം മതം സ്വീകരിച്ചത്. തുടർന്ന് വാറങ്കൽ നഗരത്തിലെ പീസ് ഓർഫൻ സൊസൈറ്റി ആരംഭിക്കുകയായിരുന്നു. കഴിഞ്ഞവർഷം ഇയാൾ ഹൈദരാബാദിൽ ഒരു വിദ്യാലയവും ഹോസ്റ്റലും സ്ഥാപിച്ചിട്ടുണ്ട്. 
Summary: The Rachakonda Police of Hyderabad on Sunday arrested nine persons for allegedly converting children to Islam .The accused were running an orphanage named Peace Orphan Home Society and were luring children from poor families of Telangana and making them to convert to Islam by assuring free education, food and shelter