Follow KVARTHA on Google news Follow Us!
ad

ഖോർ ഫുക്കാനിൽ വെള്ളപ്പാച്ചിലിൽ ഒലിച്ചു പോയ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്കാരം ശനിയാഴ്ച

ഖോർ ഫുക്കാനിൽ വെള്ളപ്പാച്ചിലിൽ Hundreds of people on Friday bid tearful adieu to an Indian teen who died after being washed away in a flash flood
റാസ് അൽ ഖൈമ: (wwww.kvartha.com 25.11.2017) ഖോർ ഫുക്കാനിൽ വെള്ളപ്പാച്ചിലിൽ ഒലിച്ചു പോയ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പത്തനംത്തിട്ട തടത്തില്‍ ജോയിയുടെ മകന്‍ ആല്‍ബര്‍ട്ട് ജോയി( 19) യുടെ മൃതദേഹമാണ് വെള്ളിയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. ശനിയാഴ്ച സെന്റ് സെബാസ്റ്റ്യൻ മലങ്കര കാത്തോലിക് പള്ളിയിൽ സംസ്ക്കാരം നടക്കും.

സംസ്കാരത്തിന് മുന്നോടിയായി റാസൽഖൈമയിലെ സെയ്ഫ് ബിൻ ഘോബാഷ് ആശുപത്രിയിൽ ആൽബർട്ട് ജോയിക്കായി നടത്തിയ പ്രാർത്ഥനയിൽ ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും അയൽക്കാരും പങ്കുചേർന്നു.

നവംബർ 16 നാണ് ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ മലയാളി വിദ്യാർത്ഥിയെ കാണാതായത്. കൂട്ടുകാരുമൊത്ത് കാറിൽ ഖോർ ഫുക്കാന് സമീപം വെള്ളച്ചാട്ടം കാണാൻ പോയപ്പോൾ ഉരുൾപൊട്ടുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെടുകയുമായിരുന്നു. ആറ് പേരിൽ അഞ്ച് പേർ രക്ഷപ്പെട്ടിരുന്നു.


കാറിൽ നിന്നും പുറത്തിറങ്ങി വെള്ളത്തിലേക്കു ചാടി മരക്കഷ്ണത്തിൽ പിടിക്കാൻ പറഞ്ഞപ്പോൾ മറ്റു കുട്ടികൾ ചാടിയെങ്കിലും പേടി കാരണം ആൽബർട്ട് ചാടിയില്ല. മാത്രവുമല്ല പിതാവിന്റെ കാറുപേക്ഷിക്കാൻ കഴിയില്ലെന്ന് വിദ്യാർത്ഥി പറഞ്ഞതായും അൽ നഖ്‌ബി വ്യക്തമാക്കി.

പൊലീസ് റെസ്ക്യു യൂണിറ്റ്, വ്യോമയാന വിഭാഗം എന്നിവർ സംയുകതമായി നടത്തിയ തിരച്ചിലിൽ ഈ ബുധനാഴ്ചയായിരുന്നു ആൽബർട്ടിന്റെ മൃതദേഹം കണ്ടെത്തിയത്.

Summary: Hundreds of people on Friday bid tearful adieu to an Indian teen who died after being washed away in a flash flood in Khor Fakkan on November 16. Relatives, family friends and neighbours thronged the Saif Bin Ghobash Hospital in Ras Al Khaimah for a prayer session held for Albert Joy.