Follow KVARTHA on Google news Follow Us!
ad

ചാണ്ടി ആടി ഉലയുന്നു; രാജി ഉടന്‍ , കോടതിയും കൈവിട്ടു

കായല്‍ കയ്യേറ്റ വിഷയത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി ആടി ഉലയുന്നു. കേസില്‍ ഹൈക്കോKochi, News, High Court of Kerala, District Collector, Criticism, Politics, Trending, Kerala,
കൊച്ചി: (www.kvartha.com 14.11.2017) കായല്‍ കയ്യേറ്റ വിഷയത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി ആടി ഉലയുന്നു. കേസില്‍ ഹൈക്കോടതിയെ സമീപിച്ച ചാണ്ടിക്ക് അവിടെയും രക്ഷയില്ല. കോടതിയില്‍ ചാണ്ടിക്ക് രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടിവന്നത്. ഹൈക്കോടതിയില്‍ നിന്നുണ്ടായ രൂക്ഷവിമര്‍ശനത്തെ തുടര്‍ന്ന് ചാണ്ടിയെ സര്‍ക്കാരും കൈവിട്ടു.

ജില്ലാ കലക്ടര്‍ അനുപമയുടെ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിച്ച തോമസ് ചാണ്ടിയുടെ നടപടി അനുചിതമാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സ്‌റ്റേറ്റ് അറ്റോര്‍ണി കോടതിയില്‍ പറഞ്ഞു. നേരത്തെ തോമസ് ചാണ്ടിക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, ഇതിനെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചതോടെ സര്‍ക്കാര്‍ നാടകീയമായി നിലപാട് മാറ്റുകയായിരുന്നു.

High Court criticizes Thomas Chandy, Kochi, News, High Court of Kerala, District Collector, Criticism, Politics, Trending, Kerala.

മന്ത്രിയുടെ നടപടി ഗുരുതരമായ കുറ്റമാണെന്നും അയോഗ്യനാക്കേണ്ട ഉത്തമ സാഹചര്യമാണ് നിലവിലുള്ളതെന്നും കോടതി പറഞ്ഞു. ഹര്‍ജി നിലനില്‍ക്കുമോയെന്നു സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, നിരവധി ചോദ്യങ്ങളാണ് ചാണ്ടിയോട് ഉന്നയിച്ചത്. കോടതി നടപടികള്‍ പുരോഗമിക്കുകയാണ്.
മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്ക് ഹര്‍ജി നല്‍കാന്‍ സാധിക്കുന്നതെങ്ങനെ? ഇത് ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സര്‍ക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സര്‍ക്കാരിന് നിലപാടെടുക്കാനാകുമോ? തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ചോദിച്ചത്.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ വിവേക് തന്‍ഖയാണു തോമസ് ചാണ്ടിക്കുവേണ്ടി ഹാജരായത്. മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗമായ തന്‍ഖയെ കളത്തിലിറക്കി, കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ദുര്‍ബലമാക്കുകയെന്ന ഉദ്ദേശ്യം കൂടി ഇതിനു പിന്നിലുണ്ട്. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനെതിരായുള്ള വ്യാപം അഴിമതിക്കേസിന്റെ മുന്‍നിര പോരാളിയാണു മുന്‍ അഡ്വക്കറ്റ് ജനറല്‍ കൂടിയായ തന്‍ഖ. ഹൈക്കോടതിയിലേക്കു പുറപ്പെട്ട തന്‍ഖയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് സംഘര്‍ഷത്തിനിടയാക്കി.

അതേസമയം, തന്റെ പേരില്‍ നടപടിക്ക് ശുപാര്‍ശയില്ലെന്ന് മന്ത്രി തോമസ് ചാണ്ടി കോടതിയില്‍ ബോധിപ്പിച്ചു. ആലപ്പുഴ കലക്ടര്‍ നടപടിക്ക് ശുപാര്‍ശ ചെയ്ത സ്ഥലങ്ങള്‍ തന്റെ പേരിലല്ല. കലക്ടര്‍ നോട്ടീസ് നല്‍കിയത് വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ എം.ഡിക്കാണ്. മന്ത്രിയായപ്പോള്‍ കമ്പനി ഡയറക്ടര്‍ സ്ഥാനം രാജിവച്ചിരുന്നു. കമ്പനി തെറ്റ് ചെയ്‌തെങ്കില്‍ കമ്പനിക്കെതിരെ നടപടിയെടുക്കാം. തന്നെ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും തോമസ് ചാണ്ടി പറഞ്ഞു.

നികത്തപ്പെട്ടത് ഭൈരവന്‍, ആശാലത എന്നിവരുടെ ഭൂമിയാണ്. ഈ ഭൂമി തനിക്ക് കൈമാറിയെന്ന കലക്ടറുടെ കണ്ടെത്തല്‍ ശരിയല്ല. തന്റെ പേര് കലക്ടറുടെ റിപ്പോര്‍ട്ടിലേക്ക് വലിച്ചിഴച്ചത് ആസൂത്രിതമാണെന്നും മന്ത്രി വാദിച്ചു. അതിനിടെ, തോമസ് ചാണ്ടിയുടെ ഹര്‍ജി മന്ത്രിസഭയ്ക്ക് എതിരല്ലെന്നു സര്‍ക്കാര്‍ നിലപാടെടുത്തു. വ്യക്തി എന്ന നിലയിലാണു തോമസ് ചാണ്ടിയുടെ ഹര്‍ജിയെന്നു സ്‌റ്റേറ്റ് അറ്റോര്‍ണി വ്യക്തമാക്കി.

ചാണ്ടിക്കെതിരെയുള്ള നാലു കേസുകളാണ് ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കുന്നത്. ലേക്ക് പാലസ് റിസോര്‍ട്ട് നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ അനുഭാവിയായ തൃശൂര്‍ സ്വദേശി ടി.എന്‍.മുകുന്ദന്റെ പൊതുതാല്‍പര്യ ഹര്‍ജി. മാര്‍ത്താണ്ഡം കാലയില്‍ മണ്ണിട്ട് നകിത്തിയതിനെതിരെ കേസെടുക്കണമെന്നാണ് കൈനകരി പഞ്ചായത്ത് അംഗം ബി.കെ.വിനോദിന്റെ ആവശ്യം. പാടം നികത്തി ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡും പാര്‍ക്കിങ് ഏരിയയും നിര്‍മച്ചതിനെ ചോദ്യം ചെയ്താണ് പാടശേഖരസമതി അംഗമായ ജയപ്രസാദിന്റെ ഹര്‍ജി.

Also Read:
ജനവാസ കേന്ദ്രം കൈയ്യേറി ഗെയില്‍പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ശ്രമം; ചുറ്റുമതിലും കാര്‍ഷിക വിളകളും നശിപ്പിച്ചു, രോഷാകുലരായ നാട്ടുകാര്‍ പൈപ്പ് ലൈന്‍ വലിക്കുന്നത് തടഞ്ഞു, കാസര്‍കോട്ടും സര്‍ക്കാരിനെതിരെ മുക്കം മോഡല്‍ സമരം വരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: High Court criticizes Thomas Chandy, Kochi, News, High Court of Kerala, District Collector, Criticism, Politics, Trending, Kerala.