» » » » » » » » » 'വിടില്ല ഞാന്‍'; ഹൈക്കോടതി ഉത്തരവിനെതിരെ മന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയിലേക്ക്

കൊച്ചി: (www.kvartha.com 14.11.2017) രാജിയുടെ വക്കിലെത്തി നില്‍ക്കുന്ന മന്ത്രി തോമസ് ചാണ്ടി തനിക്കെതിരായ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കായല്‍ കയ്യേറ്റ ആരോപണത്തില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇതിനായി ചൊവ്വാഴ്ച തന്നെ ചാണ്ടി ഡല്‍ഹിയിലേക്ക് പുറപ്പെടും. തനിക്കെതിരായ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു.

Kerala, Kochi, High Court, Supreme Court of India, Pinarayi vijayan, Minister, Politics, HC verdict: Thomas Chandy ready to approach SC


ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ചാണ്ടി സുപ്രീം കോടതിയെ സമീപിക്കുന്നത്. തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ടതാണ് ഉചിതമെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. മന്ത്രി ദന്തഗോപുരത്തില്‍ നിന്നും ഇറങ്ങി വന്ന് സാധാരണക്കാരനെപ്പോലെ നിയമ നടപടി നേരിടണമെന്നും കോടതി ചൂണ്ടിക്കാട്ടി. നിഷ്‌കളങ്കനാണെങ്കില്‍ നിങ്ങള്‍ അതാണ് ചെയ്യേണ്ടതെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്.

തോമസ് ചാണ്ടിയുടെ ഹര്‍ജി ഉത്തരവില്‍ ജഡ്ജിമാര്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. കേസിലേത് അസാധാരണ സാഹചര്യമാണെന്ന് ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍ പറഞ്ഞു. 15 ദിവസത്തിനകം കലക്ടര്‍ തീരുമാനമെടുക്കണമെന്നും കോടതി അറിയിച്ചു. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ വാദമുണ്ടെങ്കില്‍ അത് കളക്ടറെ ബോധ്യപ്പെടുത്താന്‍ കോടതി ആവശ്യപ്പെട്ടു.

Keywords: Kerala, Kochi, High Court, Supreme Court of India, Pinarayi vijayan, Minister, Politics, HC verdict: Thomas Chandy ready to approach SC 

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date