Follow KVARTHA on Google news Follow Us!
ad

സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതിന് പിന്നാലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ഹാര്‍ദിക് വിഭാഗക്കാരുടെ ആക്രമണം

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികAhmedabad, News, Politics, Congress, attack, Allegation, National,
അഹമ്മദാബാദ്: (www.kvartha.com 20.11.2017) ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതിനുപിന്നാലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ഹാര്‍ദിക് വിഭാഗക്കാരുടെ ആക്രമണം. സമിതിയുടെ അനുവാദമില്ലാതെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടതില്‍ പ്രതിഷേധിച്ചാണ് പട്ടിക പുറത്തിറക്കി മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസിന്റെ സൂററ്റിലെ ഓഫീസ് ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി ആക്രമിച്ചത്.

കഴിഞ്ഞദിവസം 77 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. ഇതില്‍ പട്ടീദാര്‍ സമിതിയുടെ പ്രധാന നേതാക്കന്‍മാരായ ലളിത് വാസൂയ, നീലേഷ് പട്ടേല്‍ എന്നിവരെ മാത്രമാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 20 സീറ്റുകളാണ് അവര്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും 19 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നല്‍കിയത്. മാത്രമല്ല, നല്‍കിയ പല സീറ്റുകളിലും വിജയസാധ്യത കുറവുമായിരുന്നു. ഇതാണ് പട്ടേല്‍ വിഭാഗക്കാരെ പ്രകോപിപ്പിച്ചത്.

Hardik Patel's Workers Attack Gujarat Congress Offices After Reported Pact, Ahmedabad, News, Politics, Congress, attack, Allegation, National.

പട്ടേല്‍ സമുദായത്തിന്റെ സംവരണം സംബന്ധിച്ച് കോണ്‍ഗ്രസും പട്ടീദാര്‍ അനാമത് അന്ദോളന്‍ സമിതിയും തമ്മില്‍ കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നു. തിങ്കളാഴ്ച രാജ്‌കോട്ടില്‍ നടക്കാനിരുന്ന പരിപാടിയില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്താനിരിക്കെയാണ് കോണ്‍ഗ്രസിന്റെ ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടന്നത്.

കോണ്‍ഗ്രസ് തങ്ങളുടെ സമ്മതമില്ലാതെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചുവെന്നും ഇതിനെതിരെ സംസ്ഥാനത്താകമാനം പ്രക്ഷോഭം നടത്താനാണ് പട്ടീദാര്‍ സമിതി തീരുമാനിച്ചിരിക്കുന്നതെന്നും സമിതി വക്താവ് ദിനേഷ് ബംബാനിയ പറഞ്ഞു. അതേസമയം സംവരണ വിഷയം സംബന്ധിച്ച് രാജ്‌കോട്ടില്‍ നടക്കാനിരുന്ന യോഗത്തില്‍ ഹാര്‍ദിക് പട്ടേല്‍ പങ്കെടുക്കില്ലെന്ന് സമിതിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Also Read:

നിയന്ത്രണം വിട്ട കാര്‍ ഭര്‍തൃമതിയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഭണ്ഡാരം തകര്‍ത്ത് നിന്നു; വീട്ടമ്മയുടെ നില ഗുരുതരം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hardik Patel's Workers Attack Gujarat Congress Offices After Reported Pact, Ahmedabad, News, Politics, Congress, attack, Allegation, National.